ഫോര്‍ട്ടാലെസ: ബ്രസീലിനെ മെക്സിക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മത്സരത്തിലുടനീളം മെക്സിക്കന്‍ ഗോള്‍ മുഖത്ത് ആക്രമണം നടത്തിയെങ്കിലും കാനറികള്‍ക്കു ലക്ഷ്യം നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നേടാന്‍ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. പ്രതിരോധവും അക്രമണോത്സുകതയും മുറ്റിനിന്ന മെക്സിക്കന്‍ മുന്നേറ്റത്തിന് മുന്നില്‍ ബ്രസീല്‍ തെല്ലൊന്നു പകച്ചു. മാഴ്സലോയും ആല്‍വസും നെയ്മറും ചേര്‍ന്നു നടത്തിയ ആക്രമണങ്ങളെല്ലാം മെക്സിക്കന്‍ പ്രതിരോധം ഫലപ്രദമായി തടഞ്ഞു. ഒരുവേള വലയില്‍ കയറിയെന്ന് കരുതിയ ഷോട്ടുകള്‍ പോലും കൈയിലൊതുക്കി ഗില്ലര്‍മോ ആസാമാന്യ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: