കൊച്ചി: ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം പഞ്ചായത്തിലെ നിര്‍ദ്ധനരായ സ്ത്രീകളുടെ ചികിത്സയ്ക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി 50 ലക്ഷം രൂപയുടെ സഹായം കൈമാറി. കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ സമഗ്ര സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക ചിലവഴിക്കുക. കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഈ പദ്ധതിക്ക് 1 കോടി രൂപ ചിലവഴിക്കും. ഇതിനുപുറമെയാണ് എം.എ. യൂസഫലിയുടെ 50 ലക്ഷം രൂപ പദ്ധതിയിലേക്ക് നല്‍കുന്നത്. പദ്ധതിയിലൂടെ സൗജന്യ ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയവരുടെ സംഗമത്തില്‍ എം.എ. യൂസഫലിയുടെ 50 ലക്ഷം രൂപയുടെ ചെക്ക് ലുലു മാനേജര്‍ വി. പീതാബരന്‍, ലുലു ഗ്രൂപ്പ് മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. പ്രദീപ് കുമാറിന് കൈമാറി. ചടങ്ങില്‍ ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് പത്മാവതി, ഹോസ്പിറ്റല്‍ എം.ഡി. പ്രവീണ്‍ കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: