തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത മന്ത്രി രാജിവയ്ക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.മനുപ്രസാദ് ആവശ്യപ്പെട്ടു. കേരളത്തിലെ പ്ലസ്-വണ്‍ അഡ്മിഷന് ഏകജാലക സംവിധാനം ഈ വര്‍ഷം അട്ടിമറിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണം അവതാളത്തില്‍ ആയിരിക്കുകയാണ്. എസ്സി/എസ്റ്റി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച കേന്ദ്രഫണ്ട് വിനിയോഗം ചെയ്യുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടു.
സംസ്ഥാനത്തെ പകുതിയോളം വിദ്യാഭ്യാസ ജില്ലകളില്‍ ഡിഇഒ മാരില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിന്റെയൊക്കെ ചുമതല വിദ്യാഭ്യാസ വകുപ്പിനാണ്. കാര്യക്ഷമമായി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. വിദ്യാഭ്യാസ മേഖലയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ നിയമസഭാമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. സംസ്ഥാന സമിതി അംഗം ദീപു.പി.എന്‍, സൂരജ്, ഷിമിത്ത്, അരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: