Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെമ്പടക്ക്‌ ഇന്ന്‌ നെഞ്ചിടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 09:27 pm IST
inSports

റിയോ ഡി ജെയിനെറോ: സ്പാനിഷ്‌ ചെമ്പടക്ക്‌ ഇനി ലോകകപ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഇന്ന്‌ ചിലിക്കെതിരായ മത്സരത്തില്‍ വിജയം അനിവാര്യം. ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട്‌ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ട നിലവിലെ ലോകചാമ്പ്യന്മാര്‍ക്ക്‌ നോക്കൗട്ട്‌ റൗണ്ട്‌ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ന്‌ വിജയിച്ചേ തീരൂ. രാത്രി 12.30നാണ്‌ പോരാട്ടം. മറിച്ചായാല്‍ 1998-ലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ്‌ 2002-ലെ ലോകകപ്പില്‍ നോക്കൗട്ട്‌ റൗണ്ടില്‍ പോലും കടക്കാതെ പുറത്തായ അതേ വിധിയായിരിക്കും സ്പെയിനിനെയും കാത്തിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സ്പെയിനിന്‌ ഇന്ന്‌ ജീവന്മരണപ്പോരാട്ടമാണ്‌. 2010-ലെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട്‌ പരാജയപ്പെട്ടശേഷമായിരുന്നു സ്പെയിന്‍ കിരീടത്തിലേക്ക്‌ കുതിച്ചത്‌. ഇത്തവണയും അങ്ങനെയൊരു അത്ഭുതമാണ്‌ സ്പാനിഷ്‌ കാളപ്പോരുകാര്‍ സ്വപ്നം കാണുന്നത്‌.

അതേസമയം തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടിറിങ്ങുന്ന ചിലിക്ക്‌ ഇന്ന്‌ സ്പെയിനിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ പ്രീ-ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിക്കാന്‍ കഴിയും. അതുകൊണ്ട്‌ തന്നെ ഇന്ന്‌ വിജയം മാത്രം ലക്ഷ്യമിട്ടായിരിക്കും ചിലി ലോകചാമ്പ്യന്മാര്‍ക്കെതിരെ പടക്കിറങ്ങുക.

കഴിഞ്ഞ ലോകകപ്പില്‍ സ്പെയിനിനെ കിരീടത്തിലേക്ക്‌ നയിച്ച ടിക്കി ടാക്ക ശൈലി ഇത്തവണ അമ്പേ പരാജയപ്പെടുന്നതാണ്‌ ഹോളണ്ടിനെതിരായ ഗ്രൂപ്പ്‌ ബിയിലെ ആദ്യ പോരാട്ടത്തില്‍ കണ്ടത്‌. ഒരു ഗോളിന്‌ മുന്നിട്ടുനിന്ന ശേഷമായിരുന്നു സ്പെയിന്‍ അഞ്ചെണ്ണം വാങ്ങി ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയത്‌. മധ്യ-മുന്നേറ്റ നിര ഒത്തൊരുമ പ്രകടിപ്പിക്കാത്തതും ചെമ്പടക്ക്‌ ഈ മത്സരത്തില്‍ തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ നിന്നും ചില മാറ്റങ്ങളുമായിട്ടായിരിക്കും സ്പെയിന്‍ ഇന്ന്‌ കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഡേവിഡ്‌ സില്‍വക്ക്‌ പകരം പെഡ്രോയെയും പിക്വെക്ക്‌ പകരം മാര്‍ട്ടിനെസിനെയും കോച്ച്‌ ഡെല്‍ബോസ്ക്ക്‌ ആദ്യ ഇലവനില്‍ പരീക്ഷിക്കാനാണ്‌ സാധ്യത. സ്ട്രൈക്കറുടെ റോളില്‍ ഇന്നും ഡീഗോ കോസ്റ്റ ആദ്യ ഇലവനില്‍ ഇടം പിടിക്കും. എന്നാല്‍ അത്ലറ്റികോ മാഡ്രിഡിനുവേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയ കോസ്റ്റക്ക്‌ ആ പ്രകടനം നടത്താന്‍ കഴിയാതെ വന്നതാണ്‌ കഴിഞ്ഞ മത്സരത്തില്‍ സ്പെയിനിന്‌ തിരിച്ചടിയായത്‌. ഹോളണ്ടിനെതിരായ മത്സരത്തില്‍ ഡീഗോ കോസ്റ്റ തീര്‍ത്തും പരാജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മാപ്പര്‍ഹിക്കാത്ത പിഴവുകളിലൂടെ അഞ്ച്‌ ഗോള്‍ വഴങ്ങിയ ഇകര്‍ കസിയസ്‌ തന്നെയായിരിക്കും ഇന്നും ഗോള്‍വലക്ക്‌ മുന്നില്‍ കാവല്‍ നില്‍ക്കുക. വ്യക്തിഗതമായി നോക്കുമ്പോള്‍ സ്പാനിഷ്‌ ടീമിലെ മുഴുവന്‍ പേരും സൂപ്പര്‍ താരങ്ങളാണെങ്കിലും കളിക്കത്തില്‍ ഇവരുടെ മികവ്‌ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായത്‌. മധ്യനിരയില്‍ സാവിയും ഇനിയേസ്റ്റയും മികച്ച പ്രകടനം നടത്തുന്നുണ്ട്‌ എന്നതുമാത്രമാണ്‌ സ്പാനിഷ്‌ കോച്ച്‌ ഡെല്‍ബോസ്കിന്‌ അല്‍പമെങ്കിലും ആശ്വസിക്കാനുള്ളത്‌. എന്നാല്‍ പ്രതിരോധം അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ റോബിന്‍ വാന്‍ പെഴ്സിയും റോബനും സ്നൈഡറും ഉള്‍പ്പെട്ട ഡച്ച്‌ നിരയുടെ ആക്രമണത്തിന്‌ മുന്നില്‍ സ്പാനിഷ്‌ പ്രതിരോധം തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഈ കുറവുകളൊക്കെ പരിഹരിച്ച്‌ കാളക്കൂറ്റന്മാര്‍ ഇന്ന്‌ മാരക്കാന സ്റ്റേഡിയത്തില്‍ ഇറങ്ങിയാല്‍ പോരാട്ടം തീപാറും.

അതേസമയം ഓസ്ട്രേലിയയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തുവിട്ടത്തിന്റെ ആത്മവിശ്വാസമാണ്‌ ചിലിയുടെ മുതല്‍ക്കൂട്ട്‌. ഓസ്ട്രേലിയയെ തകര്‍ത്ത അതേ ടീമിനെ തന്നെയായിരിക്കും ഇന്ന്‌ സ്പെയിനിനെതിരെയും ചിലി അണിനിരത്തുക.

ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന്‌ കരുതുപ്പെടുന്ന ചിലിയുടെ സൂപ്പര്‍താരം ബാഴ്സ സ്ട്രൈക്കര്‍ അലക്സി സാഞ്ചസാണ്‌. ക്യാപ്റ്റനും ഗോളിയുമായ ക്ലോഡിയോ ബ്രാവോ പോസ്റ്റിന്‌ മുന്നില്‍ കാവല്‍ നില്‍ക്കാനിറങ്ങുമ്പോള്‍ സ്പാനിഷ്‌ മുന്നേറ്റ വിയര്‍ക്കും. സാഞ്ചസിനൊപ്പം എഡ്വേര്‍ഡോ വര്‍ഗാസായിരിക്കും സ്ട്രൈക്കറായി ആദ്യ മത്സരത്തില്‍ ഇറങ്ങുക. മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ ആര്‍ട്ടുറോ വിദാല്‍, യോര്‍ഗെ വാല്‍ഡിവിയ, ചാള്‍സ്‌ അറാന്‍ഗ്യൂസ്‌, മാഴ്സെലോ ഡയസ്‌ എന്നിവരും കളത്തിലിറങ്ങുന്നതോടെ മത്സരം പ്രവചനാതീതമാകും.

എന്നാല്‍ ചിലിക്ക്‌ ഇതുവരെ സ്പെയിനിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ്‌ കളിച്ച പത്ത്‌ മത്സരങ്ങളില്‍ എട്ടെണ്ണത്തിലും വിജയം സ്പെയിനിനൊപ്പം നിന്നപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില നേടാന്‍ കഴിഞ്ഞതുമാത്രമാണ്‌ ചിലിയുടെ നേട്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.