ആലപ്പുഴ: മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ച് തീരദേശപരിപാലന നിയമം നടപ്പാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ആവശ്യപ്പെട്ടു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പേര് പറഞ്ഞ് ടൂറിസ്റ്റ് റിസോര്‍ട്ട് ലോബികള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും വേണ്ടി തീരദേശ നിയന്ത്രണ വിജ്ഞാപനം പൊളിച്ചെഴുതാന്‍ ആസൂത്രിത ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെയും ചില എംഎല്‍എമാരുടെയും യോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തു കഴിഞ്ഞു.
പശ്ചിമഘട്ട സംരക്ഷണത്തിനെതിരെ രംഗത്തെത്തിയ ശക്തികളും ക്രൈസ്തവ സഭകളും തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ പേര് പറഞ്ഞ് തീരദേശ പരിപാലന നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ വീട് നിര്‍മ്മാണങ്ങള്‍ക്ക് മാത്രം നിയമത്തില്‍ ഇളവു നല്കിയാല് മതി. തീരദേശം ടൂറിസ്റ്റ് മാഫിയകള്‍ക്ക് തീറെഴുതാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം തുടങ്ങും. ട്രോളിങ് നിരോധനത്തില്‍ ഇളവു അനുവദിക്കാനുള്ള നീക്കം അംഗീകരിക്കില്ല.
കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ പുലിമുട്ടുകളോടു കൂടിയ കടല്‍ഭിത്തിയാണ് നിര്‍മ്മിക്കേണ്ടത്. നിലവില്‍ തീരത്ത് കല്ലുകളിറക്കിയിട്ട് സര്‍ക്കാര്‍ കോടികള്‍ പാഴാക്കുകയാണ്. ഫെഡറേഷന് ഭാരവാഹികളായ പി.പി ജോണ്‍,ജാക്സണ് പൊള്ളയില്,ടി. പീറ്റര്‍, ബാബു ഒറ്റമശ്ശേരി,ജെര്മാന്തസ് മുത്താന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: