കൊച്ചി: ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് ദേശീയതലത്തില്‍ സംഘടിപ്പിച്ച ‘സയന്‍സ് ആന്‍ഡ് ടെക് ക്വസ്റ്റ് 2014’ല്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ വിദ്യാര്‍ഥി സംരംഭകന് ജിജോ പോളിന് അംഗീകാരം. റെന്സോവ ടെക്നോളജീസിന്റെ സ്ഥാപകനായ ജിജോയുടെ ‘സെറോബോട്ട്’ എന്നു പേരിട്ട റോബോട്ടിനാണ് ശാസ്ത്ര-സാങ്കേതിക രംഗത്തെ മികച്ച ആശയത്തിനുള്ള ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് 2014 ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമില്‍ നിന്ന് ജിജോ അവാര്‍ഡ് സ്വീകരിച്ചു.
ഏതെങ്കിലുമൊരു പ്രവൃത്തിയുടെ തനിയാവര്‍ത്തനം ചിന്തിച്ചെടുക്കാന്‍ കഴിയുന്ന റോബോട്ടിനെയാണ് ജിജോ വികസിപ്പിച്ചത്. ഇത്തരമൊരു നേട്ടമുണ്ടാക്കാന്‍ വഴികാണിച്ച പ്രൊഫസര്‍മാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ജിജോ പറഞ്ഞു.
കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയില്‍ പ്രാവീണ്യം ആവശ്യമുള്ള റോബോട്ടിക്സ് പോലുള്ള വിവിധതല വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഒരുക്കുന്ന പ്രവര്‍ത്തനാന്തരീക്ഷം ഏറെ പ്രോല്‍സാഹനജനകമാണെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ രണ്ടാംവര്‍ഷ ബിടെക് കോഴ്സിനിടയിലാണ് ജിജോ പോള്‍ തന്റെ പദ്ധതിക്കു തുടക്കമിട്ടത്. ഇപ്പോള്‍ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ എംടെക് ചെയ്യുന്ന ജിജോ അവിടുത്തെ ഇന്നൊവേഷന് ക്ലബ്ബിലാണ് പദ്ധതിയുടെ വികസിപ്പിക്കല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: