തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിംഗ് പിന്‍വലിക്കില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ലോഡ്ഷെഡിങ് സമയം പുനക്രമീകരിക്കാന്‍ തീരുമാനിച്ച നടപടി പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമാണ്. എംഎല്‍എമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഒരു തുള്ളി മഴ പെയ്തില്ല. സാഹചര്യങ്ങള്‍ പരിശോധിച്ചേ എന്തെങ്കിലും ചെയ്യാനാവൂ. എല്ലാവരും സഹകരിക്കണമെന്നും ആര്യാടന് പറഞ്ഞു.
ലോകകപ്പ് സമയത്ത് ലോഡ്ഷെഡിങ് പിന്‍വലിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ അധിക വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 6.30 വരെയായിരിക്കും നിയന്ത്രണം. മാടക്കത്തറ സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: