തിരുവനന്തപുരം: കാറുകളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിലപാടില്‍ നിന്ന് പ്രതിപക്ഷം പറഞ്ഞാല്‍ മാറാമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കുലര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗ് ഇറക്കിയത് സര്‍ക്കാരിനോട് ആലോചിക്കാതെയാണ്. എന്നാല്‍ സിംഗുമായി യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.
കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം അമ്മയും മകളും മരിക്കാനിടയാക്കിയ അപകടമുണ്ടാക്കിയ സ്വകാര്യ എന്‍ജിനിയറിംഗ് കോളേജ് ബസിന്റെ പെര്‍മിറ്റും ബസോടിച്ചിരുന്ന ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിലാണ് തിരുവഞ്ചൂരിന്റെ മറുപടി. ഇ.പി. ജയരാജനാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: