ബാഗ്ദാദ്: സുന്നി ഭീകരസംഘടനയായ ഐഎസ്ഐഎല്ലിനെതിരെ ഇറാഖ് സൈന്യം തിരിച്ചടി തുടങ്ങി. ഭീകരര്‍ പിടിച്ചടക്കിയ രണ്ട് നഗരങ്ങള്‍ സൈന്യം തിരിച്ചു പിടിച്ചു. കഴിഞ്ഞ ദിവസം ഭീകരര്‍ പിടിച്ചെടുത്ത ദിയാലയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാദിയ, ജലാവ നഗരങ്ങളാണ് ഇറാഖ് തിരിച്ചുപിടിച്ചത്. ദിയാല്‍ പൂര്‍ണമായി പിടിച്ചടക്കിന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴും സൈന്യവും ഭീകരരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.
സൈന്യത്തെ ഇറാഖിലേക്ക് അയക്കില്ലാലെന്നാണ് പറഞ്ഞതെങ്കിലും അമേരിക്ക അത്യാധുനിക വിമാനവാഹിനിക്കപ്പലായ യൂഎസ്എസ് ജോര്‍ജ് എച്ച്ഡബ്ല്യൂ ബുഷ് ഇറാഖിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. യുഎസ്എസ് ഫിലിപ്പന്‍സി, യുഎസ്എസ് ട്രക്സ്റ്റണ്‍ എന്നീ യുദ്ധക്കപ്പലുകളും ഇറാഖ് തീരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഷിയാകളുടെ ആത്മീയ കേന്ദ്രമായ സമാറയില്‍ ഇറാന് സേന സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഇറാഖില്‍ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കുന്ന വിമത പോരാളികളെ നേരിടാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ തയ്യാറാണെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി തെഹ്റാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇറാഖ് സര്‍ക്കാര്‍ ഇതുവരെ സഹായം അഭ്യര്‍ഥിച്ചിട്ടില്ലെന്ന് റൂഹാനി പറയുമ്പോഴും ഇറാന് തങ്ങളുടെ സന്നദ്ധ ഭടന്മാരെ ഇറാഖിലേക്ക് അയച്ചിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസ്ഐഎല്‍ ഭീകരര്‍ ബുധനാഴ്ചയാണ് ബഗ്ദാദ് ലക്ഷ്യംവെച്ച് നീങ്ങിയത്. മൂസില്‍ നഗരം പിടിച്ചെടുത്ത അവര്‍ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈെന്റ ജന്മനാടായ തിക്രീത്തും പിടിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: