ചെന്നൈ: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖല,സ്വതന്ത്രവ്യാപാര കരാര്‍ എന്നിവ പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് മറ്റ് രാഷ്ട്രങ്ങുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറുകള്‍ എങ്ങനെ പ്രയോജനപ്രദമാകുന്നുണ്ടെന്നും ഇല്ലെന്നും മന്ത്രാലയം പരിശോധിക്കും. പിന്നീട് ആവശ്യമായ മാറ്റങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തും. പ്രത്യേക സാമ്പത്തിക മേഖലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക സാമ്പത്തിക മേഖലയെ പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു.
പുതുക്കിയ ഇന്ത്യന്‍ കമ്പനിനിയമത്തിലെ ചില വ്യവസ്ഥകളെക്കുറിച്ച് വ്യാപാരികള്‍ക്കും ഓഹരി ഉടമകള്‍ക്കും ചില ആശങ്കകളുണ്ട്. ഇതു സംബന്ധിച്ച് ഒരു ചര്‍ച്ച അടുത്ത ശനിയാഴ്ച ദല്‍ഹിയില്‍ നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ എഫ്ഡിഐയെ സ്വാഗതം ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശഫണ്ടു സ്വീകരിച്ച് ഗ്രീന്‍പീസ് എന്ന എന്‍ജിഒ നടത്തുന്ന പ്രവര്‍ത്തനം ഇന്ത്യന്‍ സാമ്പത്തക മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന ഐബി റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ച് അതിന്റെ സത്യസന്ധത പരിശോധിച്ച ശേഷം മാത്രമേ ഇടപെടൂവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ബിജെപി ഇതുവരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: