സാല്‍വദോര്‍: ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ ലോകകപ്പില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ജര്‍മ്മനിക്കായി ഏറ്റവും അധികം ഗോളുകള്‍ നേടിയ താരമായ ക്ലോസെ ഇന്ന് കളിക്കാനിറങ്ങി പോര്‍ച്ചുഗല്‍ വലയില്‍ ഒരുതവണ പന്തെത്തിച്ചാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതി മുന്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോക്കൊപ്പം പങ്കിടും. 15 ഗോളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. ക്ലോസെ 14ഉം. തന്റെ നാലാം ലോകകപ്പാണ് ക്ലോസെ ഇത്തവണ കളിക്കുന്നത്.
2002 മുതല്‍ ജര്‍മ്മനിയുടെ പടക്കുതിരയായ ക്ലോസെ 132 തവണ ജര്‍മ്മന്‍ ജഴ്സിയില്‍ ഇറങ്ങിയ 69 ഗോളുകളാണ് നേടിയിട്ടുള്ളത്. ഗെര്‍ഡ് മുള്ളറുടെ 68 ഗോളുകളെന്ന റെക്കോര്‍ഡാണ് ഈ 36 കാരന് മറികടന്നത്. ഇത്തവണ ഫൈനലിലെത്തിയാല്‍ ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന ജര്‍മന്‍ താരമെന്ന റിക്കാര്‍ഡും ക്ലോസയുടെ പേരിലാകും. 2006ലെ ലോകകപ്പില്‍ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകവും ക്ലോസ്സെക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: