ഫോര്‍ട്ടാലെസ: ബ്രസീല്‍ ലോകകപ്പിലെ ആദ്യ ചുവപ്പുകാര്‍ഡ് ഉറുഗ്വെയുടെ പ്രതിരോധനിര താരം മാക്സിമിലിയാനോ പെരേരക്ക്. കോസ്റ്ററിക്കക്കെതിരായ മത്സരത്തിന്റെ ഇഞ്ച്വറി സമയത്താണ് മാക്സി പെരേരക്ക് മത്സരം നിയന്ത്രിച്ച ജര്‍മ്മന്‍ റഫറി ഫെലിക്സ് ബ്രിച്ച് ചുവപ്പ് കാര്‍ഡ് കാണിച്ചത്. കോസ്റ്ററിക്കയുടെ വിജയശില്പി ജോയല്‍ കാംപെല്ലിനെ ചവിട്ടി പരിക്കേല്‍പ്പിച്ചതിനാണ് മാക്സി പെരേരക്ക് റഫറി മാച്ചിംഗ് ഓര്‍ഡര്‍ നല്‍കിയത്. ഇതോടെ 19ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ മാക്സി പെരേരക്ക് കളിക്കാനും കഴിയില്ല. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഉറുഗ്വെ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുകയും ചെയ്ത കാംപെല്ലാണ് കോസ്റ്ററിക്കക്ക് അട്ടിമറി വിജയം സമ്മാനിച്ചത്.
















