കാക്കനാട് : അപകട സാധ്യതയേറിയ തെങ്ങോട് വായനശാലാ ജങ്ക്ഷനിലെ അപായസൂചന നല്കുന്ന ബോര്‍ഡും ഇതിലുള്ള ലൈറ്റും ജംഗ്ഷനിലെ ആല്‍മരത്തിന്റെ ചില്ലകള്‍ക്കിടയില്‍.
ജംഗ്ഷനിലെ ആല്തറയോട് ചേര്‍ന്നാണ് വിളക്കുകാല് സ്ഥാപിച്ചത്. അന്നേ ഇതിവിടെ നിന്നും മാറ്റണമെന്ന് നാട്ടുകാര്‍ പറഞ്ഞതാണ്. ആലിന്റെ കൊമ്പുകള്‍ വളര്‍ന്നിട്ടും വെട്ടിക്കളയാന്‍ കഴിയാഞ്ഞതാണ് ഇതാര്‍ക്കും കാണാന്‍ കഴിയാതെ മറഞ്ഞത്. അപായ സൂചന നല്കുന്ന ഓട്ടോമാറ്റിക് വിളക്കും കഴിഞ്ഞ ദിവസം കണ്ണടച്ചു.
നാലും കൂടിയ ജങ്ക്ഷനില്‍ അപകട സൂചന നല്കുന്ന ബോര്‍ഡും വെച്ചിട്ടില്ല. ഇന്‍ഫോപാര്‍ക്കിലേക്ക് ഇടച്ചിറ വഴി പോകാനുള്ള എളുപ്പ വഴിയും ഇതിലേയാണ്. കാക്കനാട്-പള്ളിക്കര റോഡിലെ തിരക്ക് കൂടിയ ഈ കവലയിലെ അപായ സൂചന നല്കുന്ന വിളക്കുകാല് നന്നാക്കി വാഹനങ്ങള്‍ക്ക് കാണും വിധം സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: