ബരേയില്ലി: ഉത്തര്‍പ്രദേശിലെ ബരേയില്ലി ജില്ലയില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബഹേരി ദേശീയപാതയില്‍ ശനിയാഴ്ച വൈകുന്നേരമാണ് രാകേഷ് രസ്തോജിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈകള്‍ പിറകില്‍ കെട്ടിയിട്ട നിലയിലായിരുന്നു കാറിനുള്ളില്‍ മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തില്‍ നിരവധി മുറികുകളുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ കിച്ച നിവാസിയായ രാകേഷിനെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസ് രാകേഷ് രസ്തോജിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉത്തരാഖണ്ഡ് ബിജെപി ഓഫീസ് ചുമതല വഹിച്ചിരുന്ന രാകേഷ് പ്രാദേശിക നേതാവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: