പനാജി: തിരക്കെല്ലാം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസം നാവിക സേനയ്ക്കൊപ്പം. സത്യപ്രതിജ്ഞക്കു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ദല്‍ഹിക്കു പുറത്തിറങ്ങിയത്.
ഗോവയിലെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡാണ് സന്ദര്‍ശിച്ചത്. നാവിക സേനയുടെ കപ്പലുകളും വിമാനങ്ങളും അത്യാധുനിക ഉപകരണങ്ങളും മറ്റും നേരിട്ട് കണ്ടും അവയുടെ പ്രവര്‍ത്തനം, ശേഷി തുടങ്ങിയവ അന്വേഷിച്ചും അഭ്യാസപ്രകനങ്ങള് വീക്ഷിച്ചും മോദി പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി. സേനാ മേധാവി റോബിന് ധവാനും മറ്റ് ഉന്നതരും വിശദീകരണങ്ങള്‍ നല്കി.
സേനയെ നവീകരിക്കാനും എ.കെ. ആന്റണിയുടെ ഭരണകാലത്ത് തകര്‍ന്ന സേനയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനും എന്തൊക്കെയാണാവശ്യമെന്ന് അദ്ദേഹം ധവാനോട് ആരാഞ്ഞതായാണ് സൂചന. പത്തു വര്‍ഷത്തിനിടെ നിരവധികപ്പലുകളും അന്തര്‍വാഹിനികളും അപകടത്തില്‍പ്പെട്ടിരുന്നു. അന്തര്‍വാഹിനി സിന്ധുരക്ഷക് സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. പുതിയ കപ്പലുകളും അന്തര്‍വാഹിനികളും ആയുധങ്ങളും വാങ്ങാത്തതിനാല്‍ ശേഷിയും കാര്യക്ഷമതയും വളരെയേറെക്കുറഞ്ഞു. സേനയുടെ ആത്മവീര്യം തന്നെ തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം സേനയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായകമാകുമെന്നു വിലയിരുത്തപ്പെടുന്നു.
ഗോവയിലെ നാവിക സേനാ ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലും വിമാനവാഹിനിയുമായ ഐഎന്‍എസ് വിക്രമാദിത്യയിലെത്തി. കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മഴയും പ്രക്ഷുബ്ധമായ കടലും അവഗണിച്ച് പ്രധാനമന്ത്രി മണിക്കൂറുകള്‍ കപ്പലില്‍ ചെലവിട്ടത് സേനംഗങ്ങള്ക്ക് ആവേശദായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: