തിരുവനന്തപുരം: പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റുബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിയമം അടിച്ചേല്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചത് ജനങ്ങളുടെ ബുന്ധിമുട്ടൊഴിവാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് പിന്‍വലിച്ചതുകൊണ്ട് സ്ഥാനമൊഴിയുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ് അറിയിച്ചിട്ടില്ല. നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ തന്നെ നേരിട്ടറിയക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേരളത്തില്‍ 80 ശതമാനം വാഹനങ്ങള്‍ക്കും പിന്‍സീറ്റ് ബെല്‍റ്റില്ല. ഇല്ലാത്ത ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ ആരെയും ശിക്ഷിക്കാനാവില്ല.
ഇന്ത്യയില്‍ ഒരിടത്തും നടപ്പിലാവാത്ത നിയമം കേരളത്തില്‍ വേണമെന്ന് പറഞ്ഞാലെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. നാം ചെയ്യുന്നത് മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാനാവില്ല. ജനങ്ങളെ വിഷമിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: