സാവോപോളോ: ബ്രസീലുമായുള്ള മത്സരത്തില്‍ ജാപ്പനീസ് റഫറി യൂച്ചി നിഷിമുറയുടെ പിഴച്ച തീരുമാനങ്ങള്‍ തന്റെ ടീമിനു വിനയായെന്ന് ക്രൊയേഷ്യന്‍ കോച്ച് നിക്കോ കൊവാക്ക്. ഒന്നാം പകുതിയില്‍ ലൂക്കാ മോഡ്രിച്ചിനെ കൈമുട്ടുകൊണ്ടിടിച്ച നെയ്മര്‍ക്കു ചുവപ്പു കാര്‍ഡ് നല്‍കേണ്ടിയിരുന്നെന്ന് പറഞ്ഞ കൊവാക്ക് രൂക്ഷമായ ഭാഷയില്‍ നിഷിമുറയെ വിമര്‍ശിച്ചു. ബ്രസീലിന് അനര്‍ഹമായ പെനാല്‍റ്റിയാണ് ലഭിച്ചതെന്നും കൊവാക്ക് തുറന്നടിച്ചു. ഫ്രഡിനെ ദെജാന് ലവ്റന്‍ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. പിന്നീട് ക്രൊയേഷ്യയ്ക്കൊരു ഗോള്‍ നിഷിമുറ നിഷേധിക്കുകയും ചെയ്തിരുന്നു.
അതു പെനാല്റ്റിയാണെങ്കില് കളി നിര്‍ത്താം. ബാസ്കറ്റ്ബോള്‍ കളിക്കാം. ഇതു അപമാനകരം. നമ്മള് മാന്യത കാട്ടി. എന്നാല്‍ അതേ രീതിയില്‍ നമ്മളോടു പെരുമാറിയില്ല, കൊവാക്ക് പറഞ്ഞു.
ഇങ്ങനെയാണങ്കില്‍ ലോകകപ്പ് ബഹിഷ്കരിച്ച് നാട്ടിലേക്കു വണ്ടികയറേണ്ടിവരും. റഫറി നിലവാരം കാട്ടിയില്ല. കഴിഞ്ഞ തവണ ഹോളണ്ടിനെതിരെ ബ്രസീല്‍ തോല്‍വിയേറ്റുവാങ്ങിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫെലിപ്പെ മെലോയ്ക്ക് റെഡ് കാര്‍ഡ് നല്കിയതും ഇതേ റഫറിയാണെന്നും കൊവാക്ക് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: