തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാ അമൃതാനന്ദമയി ദേവിയേയും മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലടക്കം 11 പേര്‍ക്കെതിരെ കേസെടുത്തു. മാഗസിനില്‍ ആക്ഷേപഹാസ്യ പദപ്രശ്ന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ചോദ്യങ്ങളാണ് വിവാദമായിരിക്കുന്നത്.
എസ്എഫ്ഐയുടെ ആഭിമുഖ്യത്തിലാണ് മാഗസിന് പുറത്തിറക്കിയിരിക്കുന്നത്. എണ്‍പതാമത്തെ പേജില്‍ കള്ളികള്‍ പൂരിപ്പിക്കാന്‍ കൊടുത്തിരിക്കുന്നതില്‍ വലത്തോട്ട് എന്ന് എഴുതി അതില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങളും ഫോട്ടോയും പ്രധാനമന്ത്രിയേയും അമൃതാനന്ദമയീദേവിയേയും ലക്ഷ്യം വെച്ചാണ്. പേജിന്റെ ഒരു ഭാഗത്ത് ഇവരുടെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്. അതിനടുത്തായി കൊടുത്തിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉമ്മ വില്‍ക്കുന്ന അമ്മ? രണ്ടാമത്തേത് നമോ = നായിന്റെ മോന് എങ്കില്‍ നമോ ആര്?
കഴിഞ്ഞ 26നാണ് കോളേജ് മാഗസിന് പുറത്തിറക്കിയതെന്ന് പറയുന്നു. അന്നുതന്നെ കോളേജ് അടക്കുകയും ചെയ്തു. അടുത്ത ദിവസമാണ് കോളേജ് തുറന്നത്. അപ്പോഴാണ് മറ്റുവിദ്യാര്‍ത്ഥികളുടെ കയ്യില്‍ മാഗസിന് കിട്ടയതും മാഗസിനെ വിവാദപരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതും.
കുന്നംകുളം പോളിടെക്നിക്കിലും കോളേജ് മാഗസിനീല് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഭീകരരുടെ ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: