റിയോ ഡി ജനീറോ: ലോകകപ്പിലെ തങ്ങളുടെ രണ്ടാം വിജയം കൊയ്യാന്‍ ഇറ്റലിക്ക് സാധിക്കുമെന്ന് അന്താരാഷ്‌ട്ര കളികളത്തില്‍ നിന്ന് ലോകകപ്പോടെ വിരമിക്കുമെന്ന് കരുതുന്ന
ഇറ്റലിയന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ പിര്‍ലോ പ്രത്യാശിച്ചു. 2006ലെ വിജയം ആവര്‍ത്തിക്കാന്‍ അസൂറി പട സജ്ജരാണെന്നും അദ്ദേഹം അറിയിച്ചു.
ഞങ്ങള്‍ 2014 ലോകകപ്പ് നേടും.വിജയത്തിനായി മാത്രമായിരിക്കും ഞാന്‍ കളിക്കുക. വെറും ഗ്രൂപ്പ് ഘട്ടമോ ക്വാര്‍ട്ടര്‍ ഫൈനലോ കടന്നു കിട്ടുന്നത് കൊണ്ട് താന്‍ തൃപ്തിപ്പെടില്ലെന്നും പിര്‍ലോ അറിയിച്ചു. ബ്രസീലിലേയ്‌ക്ക എത്തുന്ന ഇറ്റലിക്ക് മത്സരങ്ങളിലെ എല്ലാ മേഖലകളിലേക്കും മുന്നേറുന്നതിന് ആവശ്യമായ എല്ലാമുണ്ടെന്ന് പിര്‍ലോ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്‌ച്ച ഇംഗ്ലണ്ടിനെതിരെയാണ് അസൂറിപടയുടെ ആദ്യത്തെ കളി. ക്രിയേറ്റീവ് താരമായ പിര്‍ലോയായിരിക്കും ടീമിലെ ശ്രദ്ധാ കേന്ദ്രം. യൂറോ 2012ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിര്‍ലോയുടെ പെനാല്‍റ്റിയാണ് ഇംഗ്ലണ്ടെനെതിരായ വിജയം സമ്മാനിച്ചത്. ഗോള്‍ രഹിത സമനിലയ്‌ക്ക് ശേഷമായിരുന്നു ഈ വിജയം. ഇംഗ്ലണ്ട് അതില്‍ നിന്നുമൊക്കെ ഏറെ പുരോഗമിച്ച് കഴിഞ്ഞു. എന്നാല്‍ അവര്‍ക്കെതിരെ തങ്ങള്‍ക്ക് മികച്ച റെക്കോര്‍ഡുകളാണുള്ളത്. തങ്ങളുടെ കളിരീതി തന്നെ വ്യത്യസ്തമാണെന്നും പിര്‍ലോ പറഞ്ഞു. ഒരു മിഡ്ഫീല്‍ഡറിനായിരിക്കും എതിര്‍ ടീമിനെതിരെ ഏറ്റവുമധികം നീക്കങ്ങള്‍ നടത്തേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പോടെ വിരമിക്കുമെന്ന് പറയപ്പെടുന്ന താരം അടുത്തിടെ ജുവന്റസുമായി രണ്ട് വര്‍ഷത്തേയ്‌ക്ക് കരാര്‍ പുതുക്കിയിരുന്നു.
















