തിരുവനന്തപുരം: വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് രാജിവച്ച് തനിക്കു ഷൈന്‍ ചെയ്യാന്‍ കഴിയുന്ന മേഖലയിലേക്കു മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.സ് അച്യുതാനന്ദന് പറഞ്ഞു. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ നാല് അണക്കെട്ടുകള്‍ തമിഴ്നാടിന്റെ കൈയിലായെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിപ്പണിയിലല്ല ആര്യാടന് ശ്രദ്ധ. നാല് അണക്കെട്ടുകള്‍ ഇപ്പോള്‍ തമിഴ്നാടിന്റെ കൈയിലായി. മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രിയേയും തമിഴ്നാട് കൊണ്ടുപോയാലും അത്ഭുതപ്പെടാനില്ലെന്നും വി.എസ്. ആക്ഷേപിച്ചു. കേരളത്തിന്റെ മൂന്ന് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിന് ലഭിച്ച സാഹചര്യത്തിലാണ് ആര്യാടനെതിരെ കടുത്ത വിമര്‍ശനവുമായി വി.എസ് രംഗത്തെത്തിയത്.
ഉടമസ്ഥാവകാശം തമിഴ്നാടിന് ലഭിക്കാന്‍ കാരണം കേരള സര്‍ക്കാരിന്റെ വിഴ്ചയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: