കൊച്ചി: രാജ്യത്തെ മൊത്തം മത്സ്യലഭ്യതയുടെ കണക്കനുസരിച്ച് ഈ മേഖലയില്‍ യാതൊരുവിധ ആശങ്കയോ, ഭീഷണിയോ നിലനില്‍ക്കുന്നില്ലെന്നു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് വ്യക്തമാക്കി. പക്ഷേ, സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുപ്രകാരം ചില രസകരമായ വസ്തുകള്‍ കാണുന്നുണ്ട്.
ഉദാഹരണമായി കേരളത്തില്‍ മൊത്തം മത്സ്യലഭ്യതയില്‍ ഉണ്ടായ കുറവ് ഇവിടത്തെ പ്രധാന ഇനമായ മത്തിയുടെ ലഭ്യത കുറഞ്ഞതു മൂലം ആണെങ്കിലും ഓരോ ടോള്‍ ബോട്ടിലെയും മത്സ്യലഭ്യതയിലെ കണക്കുകളില്‍ കുറവ് കാണുന്നില്ല. കാലാവസ്ഥയിലുണ്ടായ വ്യതിയാനം പ്രത്യക്ഷത്തില്‍ മത്സ്യസമ്പത്തിനെ ബാധിച്ചതായി കരുതുന്നില്ല എന്ന് കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപന ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ സുലഭമായി ലഭിച്ചിരുന്ന മത്തി ഇപ്പോള്‍ ഇന്ത്യയുടെ വടക്കന്‍ സമുദ്രമേഖലയിലും വടക്കു കിഴക്കന്‍ മേഖലയിലും ലഭ്യമായിരിക്കുന്നു. ചെറു മത്സ്യങ്ങളുടെ മത്സ്യബന്ധനം ഫിഷ് മീല്‍ പ്ലാന്റ്സിനു വേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതു തുടര്‍ന്നുപോയാല്‍ സുസ്ഥിരമായ മത്സ്യലഭ്യതയെ ഭാവിയില്‍ ബാധിച്ചേക്കുമെന്നും ചെറു മല്‍സ്യങ്ങള്‍ പിടിക്കുന്നതു തടയണമെന്നു സിഎംഎഫ്ആര്‍ഐ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായും ട്രോളിങ് നിരോധന കാലാവധിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ മഹാസമുദ്രതീരത്തു നിന്നു ലഭിച്ച സമുദ്ര മത്സ്യസമ്പത്ത് 3.78 ദശലക്ഷം ടണ്‍ ആയിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ ലഭ്യത 2012ലാണ്. 3.94 ദശലക്ഷം ടണ്‍. ഇത്തവണ നാലു ശതമാനം കുറവുമാത്രമാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായും ചാളയുടെ ലഭ്യതയിലാണ് കുറവ് വന്നിരിക്കുന്നത്. മറ്റു പ്രധാന ഇനങ്ങള്‍ കിളിമീന്‍,കണവ, കൊഴുവ, അയല, തിരിയാന്‍ എന്നിവയാണ്. മൊത്തമായ മത്സ്യലഭ്യതയില്‍ മത്തി, പാമ്പാട, ഇതര ചെമ്മീന്‍ വര്‍ഗങ്ങള്‍,അയല,ചെമ്മീന്‍ കിളിമീന്‍ എന്നീ മത്സ്യഇനങ്ങളാണ്. ഇതില്‍ ആറു ലക്ഷം ടണ്‍ ലഭിച്ച മത്തിതന്നെയാണ് മുന്നില്‍. ഇന്ത്യയുടെ മത്സ്യസമ്പത്തിന്റെ പ്രധാന ഇനം മത്തി(ചാള) ആണെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 1.2 ദശലക്ഷം ടണ്ണിന്റെ കുറവ് കാണപ്പെട്ടു.
പശ്ചിമബംഗാളിന്റെ ഒരു പ്രധാനമത്സ്യമായ ഹില്‍സ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ലഭിച്ചു. കേരളത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു മത്സ്യലഭ്യതയില്‍ കുറവ് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: