കൊച്ചി: പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയിലെ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. ഇതേ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെതിരെ യുവതി പനങ്ങാട് പോലീസില്‍ പരാതി നല്കി. വിവാഹ വാഗ്ദാനങ്ങള്‍ നല്കി ഇയാള്‍ യുവതിയെ പീഡിപ്പിച്ചതായിട്ടാണ് പരാതി. ഇയാള്‍ക്കെതിരെ ഇതിന് മുമ്പും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്. ചേപ്പനം ഭാഗത്തെ ഒരു സ്വകാര്യ റിസോര്‍ട്ടാണ് ഇയാളുടെ കേന്ദ്രമെന്ന് പറയുന്നത് ഈ റിസോര്‍ട്ടില്‍ യുവതിയെ പലതവണ കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ജീവനക്കാരി ജോലി രാജിവച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: