കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മിഷന് വേണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും ബിവറേജസ് കോര്‍പ്പറേഷനും സത്യവാങ്മൂലം നല്കി.
ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ജസ്റ്റിസ് രാമചന്ദ്രന് നായര്‍ ചെയര്‍മാനായും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അംഗമായുമുള്ള കമ്മിഷനെ നിയോഗിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: