തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടച്ചു പൂട്ടിയ ശേഷവും മദ്യവില്‍പ്പനയില്‍ കുറവ് സംഭവിച്ചിട്ടില്ലെന്നും വരുമാനത്തില്‍ 200 കോടിയുടെ വര്‍ധനവ് ഉണ്ടെയെന്നും എക്സൈസ് മന്ത്രി കെ ബാബു.
കഴിഞ്ഞ മാസം മാത്രം ഏഴ് ലക്ഷം ലിറ്റര്‍ മദ്യമാണ് വിറ്റതെന്നും ബാബു വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഇതോടെ ബാറുകള്‍ അടച്ചിട്ടാല്‍ മദ്യം ഉപയോഗിക്കുന്നത് കുറയുമെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാദഗതിയെ ബാബു തിരുത്തുകയാണുണ്ടായത്.
ഘട്ടംഘട്ടമായി മദ്യഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ബാബു പറഞ്ഞു. ആളുകള്‍ മദ്യം വാങ്ങുന്നുണ്ടെന്നും എന്നാല്‍ കുടിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ബാബു പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: