ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സമിതിയടക്കം നാലുമന്ത്രിസഭാ സമിതികള്‍ മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. തീരുമാനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. നേരത്തെ മന്ത്രിതല സമിതികള്‍ എല്ലാം പിരിച്ചുവിട്ടിരുന്നു. ആധാര്‍ (യുണീക്ക് ഐഡിന്റഫിക്കേഷന് അതോറിറ്റി)യുമായി ബന്ധപ്പെട്ട കാബിനറ്റ് കമ്മറ്റി, വിലനിര്‍ണ്ണയ മന്ത്രിസഭാ സമിതി, പ്രകൃതി ദുരന്തം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി, ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്ര്യം ചെയ്യുന്ന സമിതി എന്നിവയാണ് പിരിച്ചുവിട്ടവ.
ആധാര്‍ സംബന്ധിച്ച പ്രധാന തീരുമാനങ്ങള്‍ എല്ലാം എടുത്തു കഴിഞ്ഞതാണ്. ഇനിയുള്ള തീരുമാനങ്ങള്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രി സഭാ സമിതി കൈക്കൊള്ളും. പത്രക്കുറിപ്പില്‍ അറിയിച്ചു.ഇതേ കമ്മിറ്റി തന്നെ വിലനിയണ്ണയവും ക്ര്യം ചെയ്യും. പ്രകൃതി ദുരന്തം കാബിനറ്റ് സെക്രട്ടറിയുടെ കീഴിലുള്ള സമതി കൈകാര്യം ചെയ്യും. നിയമനങ്ങള്‍, സാമ്പത്തിക കാര്യം, പാര്‍ലമെന്റികാര്യം, രാഷ്ട്രീയകാര്യം സുക്ഷ എന്നിവയുമായി ബന്ധപ്പെട്ട സമിതികള്‍ പ്രധാനമന്ത്രി പുനസംഘടിപ്പിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: