ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും സന്ദേശം നല്‍കാനുള്ള തയാറെടുപ്പിലാണ് തന്റെ ടീമെന്ന് ബ്രസീലിയന്‍ ഡിഫന്റര്‍ ഡാനി ആല്‍വസ്.
കന്നിക്കളിയില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കും. വെറും മൂന്ന് പോയിന്റിനു വേണ്ടി മാത്രമുള്ളതല്ല ആ മത്സരം.
എതിരാളികള്‍ക്കും ആരാധകര്‍ക്കും ഒരു സന്ദേശം നല്‍കണം. ഫൈനല്‍ പോലെ ഒന്നാം മത്സരത്തിനും വളരെയേറെ പ്രധാന്യമുണ്ട്, ആല്‍വസ് പറഞ്ഞു.
സ്വന്തംനാട്ടിലാണ് ലോകകപ്പെന്നതും ബ്രസീലിന് ഗുണം ചെയ്യുമെന്നും ആല്‍വസ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 12ന് ബ്രസീല്‍- ക്രൊയേഷ്യ മുഖാമുഖത്തോടെയാണ് ലോകകപ്പ് ഫുട്ബോള്‍ അരങ്ങുണരുക.
















