Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിയാസ്‌ ദുരന്തം: ഗുരുതരമായ അനാസ്ഥയെന്ന്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2014, 09:06 pm IST
inIndia

സിംല: പുഴയിലിറങ്ങിയ വിദ്യാര്‍ഥികള്‍, അപ്രതീക്ഷിതമായി ഡാം തുറന്നു വിട്ടതിനെത്തുടര്‍ന്ന്‌ ഒഴുക്കില്‍ പെട്ട്‌ മരിച്ച സംഭവം അധികൃതരുടെ ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്ന്‌ ഹിമാചല്‍ ഹൈക്കോടതി. കുട്ടികളുടെ കൗതുകം, വൈദ്യുതി പദ്ധതി അധികൃതരുടെ അശ്രദ്ധ മൂലം വന്‍ദുരന്തമായി. വാര്‍ത്തയെത്തുടര്‍ന്ന്‌ സ്വയം കേസ്‌ എടുത്ത ഹിമാചല്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ ത്രിലോക്‌ സിംഗ്‌ ചൗഹാന്‍ പറഞ്ഞു. സംഭവത്തില്‍ ജൂണ്‍ പതിനാറിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്‌.

അതിനിടെ കുട്ടികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്‌. 24 എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥികളെയാണ്‌ കഴിഞ്ഞദിവസം ബിയാസ്‌ നദിയില്‍ കാണാതായത്‌. ഇവരില്‍ ആറു പേരുടെ ജഡം കണ്ടുകിട്ടി. ഹൈദരാബാദില്‍ നിന്ന്‌ മനാലിയില്‍ ടൂറിന്‌ എത്തിയ വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍ പെട്ടത്‌.
വരണ്ടുകിടക്കുകയായിരുന്ന പുഴയില്‍, ഡാമിനടുത്തുള്ള തുരങ്കങ്ങള്‍ക്കരികില്‍ നിന്ന്‌ ഫോട്ടോ എടുക്കുമ്പോള്‍ പെട്ടെന്നെ്‌ ഡാം തുറന്നുവിടുകയായിരുന്നു. കുത്തൊഴുക്കില്‍ 24 കുട്ടികളും ഒലിച്ചുപോകുകയായിരുന്നു. ഹൈദരാബാദിലെ വിജ്ഞാന്‍ ജ്യോതി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനീയറിംഗില്‍ നിന്നുള്ള കുട്ടികളാണ്‌ അപകടത്തില്‍ പെട്ടത്‌. ഒഴുക്കില്‍ പെട്ടവര്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെക്കുറവാണെന്ന്‌ അധികൃതര്‍ പറഞ്ഞു. മുങ്ങല്‍ വിദഗ്ധരടക്കം 84 പേരാണ്‌ തെരച്ചില്‍ നടത്തുന്നത്‌. കരസേനയും തെരച്ചിലാരംഭിച്ചിട്ടുണ്ട്‌.

മൂന്നു പേര്‍ക്ക്‌ സസ്പെന്‍ഷന്‍

സിംല: ബിയാസ്നദിയിലെ ദുരന്തത്തെത്തുടര്‍ന്ന്‌ ലാര്‍ജി ജലവൈദ്യുത പദ്ധതിയിലെ മൂന്ന്‌ ഉദ്യോഗസ്ഥരെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ്‌ ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന്‌ മുഖ്യമന്ത്രി വീരഭദ്ര സിംഗ്‌ ഉത്തരവിട്ടിട്ടുണ്ട്‌. എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, എന്‍ജിനീയര്‍, ഓപ്പറേറ്റര്‍ എന്നിവരെയാണ്‌ സസ്പെന്‍ഡ്‌ ചെയ്തത്‌.ഡാം തുറന്നുവിടുന്നതിനു മുന്‍പ്‌ സംസ്ഥാന, ജില്ലാ, തദ്ദേശ സ്ഥാപന അധികൃതരെ അറിയിക്കണമെന്നാണ്‌ നിയമം.

എന്നാല്‍ തനിക്ക്‌ അറിയിപ്പ്‌ ലഭിച്ചില്ലെന്ന്‌ മാണ്ഡി ഡപ്യൂട്ടി കമ്മീഷണല്‍ ദേവേഷ്‌ കുമാര്‍ പറഞ്ഞു. ഒരു മുന്നറിയിപ്പും നല്‍കാതെ 250 ഘനയടിവെള്ളമാണ്‌ തുറന്നുവിട്ടത്‌. അപായമണി മുഴക്കിയെന്നാണ്‌ ഡാം അധികൃതര്‍ പറയുന്നത്‌. എന്നാല്‍ അധികൃതര്‍ മുഖം രക്ഷിക്കാന്‍ നുണ പറയുകയാണെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. ഡാമിനു സമീപം കുട്ടികള്‍ ഫോട്ടോയെടുത്തുകൊണ്ട്‌ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഡാം തുറന്നു വിട്ടതാണ്‌ ദുരന്തമായത്‌. വെള്ളപ്പാച്ചിലില്‍ 24 കുട്ടികളാണ്‌ ഒഴുകിപ്പോയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.