കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക നികുതി ബില്‍ പിന്‍വലിക്കണമെന്ന് സഹകാര്‍ഭാരതി ദേശീയ സംഘടനാ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള 80 പി വകുപ്പുള്‍പ്പെടെയുള്ള നികുതിയിളവുകള്‍ നിലനിര്‍ത്തണമെന്നും ആദായനികുതിയുടെ പേരില്‍ സഹകരണ സ്ഥാപനങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രിയേയും കൃഷി മന്ത്രിയേയും നേരില്‍ കണ്ട് നിവേദനം നല്കുവാന് തീരുമാനിച്ചു.
മഗലാപുരത്ത് ചേര്‍ന്ന ദേശീയ സമിതി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സതീഷ് മറാഠ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്, ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്, സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന് എന്നിവര്‍ കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: