സാവോപോളോ: സൂപ്പര്‍താരം ലയണല്‍ മെസ്സിയെ തടുത്തുനിര്ത്തണമെങ്കില് തോക്കേടുക്കേണ്ടിവരുമെന്ന് ബ്രസീലിയന്‍ നായകനും പ്രതിരോധനിരയിലെ കരുത്തനുമായ തിയാഗോ സില്‍വ തമാശയായി പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗില്‍ രണ്ടുതവണ പിഎസ്ജിക്കു വേണ്ടിയും ഒരു തവണ എസി മിലാനുംവേണ്ടി കളിക്കുന്നതിനിടെയാണ് ബാഴ്സലോണയുടെ സൂപ്പര്‍താരമായ സ്റ്റാര്‍ കൂടിയായ മെസ്സിയുമായി സില്‍വയ്ക്ക് ഏറ്റുമുട്ടേണ്ടി വന്നത്. എന്നാല്‍ മൂന്നുതവണയും മെസ്സിയെ തടയുന്നതില്‍ സില്‍വക്ക് പിഴച്ചു. അര്‍ജന്റീന എതിരാളികളായി വന്നാല്‍ മെസ്സിയെ എങ്ങനെയാണ് തടഞ്ഞുനിര്ത്തേണ്ടതെന്ന് എനിക്കറിയില്ല. എതിര് ടീമിന്റെ പ്രതിരോധനിരയെ ഭേദിക്കാന്‍ അദ്ദേഹത്തിനു പ്രത്യേക മിടുക്കുതന്നെയുണ്ട്. കഴിഞ്ഞ സീസണില്‍ പരിക്കുകള്‍ അലട്ടിയിട്ടുണ്ടെങ്കിലും ലോകകപ്പില്‍ എതിരാളികളുടെ പേടിസ്വപ്നമായിരിക്കും മെസ്സിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















