ബാംഗ്ലൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പം ആഡംബരത്തിനു പണം കണ്ടെത്താന്‍ യുവതി അമ്മൂമ്മയെ തലക്കടിച്ചു കൊന്നു. ബാംഗ്ലൂര്‍ ജെ. ജെ. നഗര്‍ സ്വദേശിയായ ഹര്‍ഷിത(19) അമ്മൂമ്മ രാമരത്നമ്മയെ (75) സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സമ്പന്ന കുടുംബത്തില്‍ നിന്നാണെന്ന് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ മുന്തിയ റെസ്റ്റോറന്റുകളില്‍ പാര്‍ട്ടി നടത്തുന്നതിനു പണമുണ്ടാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ആഡംബരത്തിനായി ഹര്‍ഷിത പലപ്പോഴും അമ്മൂമ്മയോട് സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് പത്തിന് രക്ഷിതാക്കള്‍ പുറത്തുപോയ അവസരത്തില്‍ ചപ്പാത്തി പലകകൊണ്ട് അടുക്കളയില്‍ വെച്ച് അമ്മൂമ്മയുടെ തലക്കടിച്ച്് കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രക്ഷിതാക്കള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രത്നമ്മയെ പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതിനെ തുര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ഹര്‍ഷിത നിരപരാധിയായാണ് പെരുമാറിയത്. 16 ലക്ഷംരൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ രാമരത്നമ്മയക്കുണ്ടായിരുന്നു. അത് ഈടുവെച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പേരക്കുട്ടി. അതിനിടെ ബാംഗ്ലൂരില്‍ സുഹൃത്തുക്കള്‍ക്കായി മുന്തിയ റെസ്റ്റോറന്റില്‍ ഹര്‍ഷിത പാര്‍ട്ടി നടത്തിയിരുന്നു. 50,000ല്‍ അധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ജൂണ്‍ ആറിന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
എന്നാല്‍ ഇതിന്റെ അടുത്ത ദിവസം ഹര്‍ഷിതയുടെ അച്ഛനും അമ്മയും സഹോദരിയും കീടനാശിനി കഴിച്ച് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇത് ഹോട്ടല്‍ ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതിന തുടര്‍ന്ന്് കൃത്യസമയത്ഥോസ്പിറ്റലില് എത്തിച്ച് മൂവരുടേയും ജീവന് രക്ഷിച്ചു.
അതേസമയം ബാംഗ്ലൂരില്‍ പെണ്‍കുട്ടി തനിച്ച് കൊലപാതകം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ചും പോലീസ് അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: