തൊടുപുഴ: കേരളത്തില്‍ മന്ത്രിസഭാ പുന:സംഘടന വേണ്ടെന്ന് ചീഫ്വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. പുന:സംഘടന ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന പ്രസ്താവനയോടെയാണ് ചീഫ് വിപ്പ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണ് പുന:സംഘടനയെന്നും ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാന്യത നോക്കിയാണെങ്കില്‍ മന്ത്രിമാരില്‍ പലരെയും ഒഴിവാക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസ് ബിയ്ക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്. എന്നാല്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്നത് പിള്ളയുടെ പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയും തീരുമാനിക്കട്ടെയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്. ചത്തപട്ടികളുടെ ജാതകം നോക്കുന്നത് നിര്‍ത്തണമെന്നും ജനവിധി സ്വീകരിക്കണമെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: