മാന്നാര്‍: അന്നവും കുടിവെള്ളവും സംരക്ഷിക്കുവാന്‍ കഴിയാത്ത വലിയ മഹാന്മാരാണ് മലയാളികളെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു. പരുമലയില്‍ മൂന്ന് ദിവസമായി നടന്ന് വന്ന ഓര്‍ത്തഡോക്സ് വൈദിക സംഘം ത്രൈവാര്‍ഷിക ആഗോള സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ നടന്ന ലോകപരിസ്ഥിതി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുഗതകുമാരി. അമ്മയില്‍ നിന്ന് മുലപ്പാലിന് പകരം രക്തം ഊറ്റിക്കുടിക്കുന്ന രാക്ഷസ മക്കളായി നാം മാറരുത്. മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായ ശബ്ദമുയര്‍ത്തുവാന്‍ ക്രൈസ്തവ സഭകള്ക്കാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: