ന്യൂയോര്‍ക്ക്: ക്യാന്‍സറിനെ തോല്‍പിച്ച് കളിക്കളത്തിലേക്ക് ഉജ്വല തിരിച്ചുവരവ് നടത്തിയ യുവരാജിന്റെ പിതാവിനും അര്‍ബുദം.തൊണ്ടയില്‍ അര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവരാജിന്റെ പിതാവ് യോഗരാജിനെ ന്യൂയോര്‍ക്കില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്.
യോഗാരാജ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയതിന് ശേഷമാണ് യുവരാജിന് അര്‍ബുദം ബാധിച്ചത്. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം യുവരാജ് കളികളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു.
















