ലണ്ടന്‍: ലോകകപ്പ് ഫുട്ബോളില്‍ ഷൂട്ടൗട്ട് ദുരന്തങ്ങള്‍ പതിവായ സാഹചര്യത്തില്‍ പെനാല്‍റ്റി കിക്കെടുക്കാന്‍ തന്റെ ടീം നിരന്തരം പരിശീലിക്കുന്നെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡ്. എന്നാല്‍ സ്പോട്ട് കിക്കുകളെക്കുറിച്ച് അമിതചിന്തയില്ലെന്നും ജെറാഡ് വ്യക്തമാക്കി.
990, 98, 2006 ലോകകപ്പുകളില്‍ ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പുറത്തായത്. 96 യൂറോ കാപ്പില്‍ സ്പെയ്നിനെതിരെ ഷൂട്ടൗട്ട് ജയിച്ചു. പക്ഷേ, സെമിയില്‍ ജര്‍മ്മനിയോടുള്ള ഷൂട്ടൗട്ട് പരീക്ഷണത്തെ അതിജീവിക്കാനായില്ല.
ഷൂട്ടൗട്ടുകളില്‍ ഇംഗ്ലണ്ട് മോശക്കാരാണെന്നുവയ്പ്പുണ്ട്. കാരണം നമ്മള് കുറച്ചെണ്ണത്തില്‍ പരാജയപ്പെട്ടതാണല്ലോ, ജെറാഡ് പറഞ്ഞു. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു പോകാത്ത തരത്തില്‍ നിശ്ചിത, അധിക സമയങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഷൂട്ടൗട്ടിനെ നേരിടാന്‍ തയ്യാറായിരിക്കും.
പെനാല്‍റ്റികളില്‍ ഇനിയും കൂടുതല്‍ പരിശീലിക്കാന്‍ പോകുകയാണ്. അതെങ്ങനെയാണെന്ന് വിവരിക്കാനാവില്ല. ഒരുപാട് സമ്മര്‍ദ്ദമുണ്ട്.
ലീഗ് മത്സരത്തിലെ ഒരു പെനാല്‍റ്റി പോലെയെല്ല ഷൂട്ടൗട്ടിലേത്്. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സമയം കൂടുതല്‍ കിട്ടും. നഷ്ടസാധ്യത വളരെ വലുതായിരിക്കുമെന്നും ജെറാഡ് കൂട്ടിച്ചേര്‍ത്തു.
















