കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാ പിന്തുണയുമെന്ന് കെസിബിസി ചെയര്മാന് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ്. കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള മെത്രാന്മാരുടെയും സന്യാസി- സന്യാസിനികളുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ തുടങ്ങാനിരിക്കുന്ന കെസിബിസി വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് മെത്രാന്മാരുടെയും സന്യാസി- സന്യാസിനിമാരുടെയും യോഗം കൊച്ചിയില്‍ ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് കെസിബിസിയ്ക്ക് പൂര്ണയോജിപ്പില്ലെന്ന് സെക്രട്ടറി ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. സ്റ്റാഫ് നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിയോജിപ്പുണ്ട്. ഇക്കാര്യങ്ങള്‍ കെസിബിസി സമ്മേളനം ചര്‍ച്ചചെയ്ത് നിലപാട് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
418 ബാറുകള്‍ തുറക്കേണ്ടതില്ലെന്ന കെസിബിസിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ഫാ.സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: