ലൂയിസ് സുവാരസ് എന്നാല്‍ ഉറുഗ്വെയ്‌ക്ക് എല്ലാമെല്ലാമാണ്. ഇന്ന് ലോകത്തുള്ളതില്‍വച്ച് ഏറ്റവും പ്രഹരശേഷിയുള്ള സ്‌ട്രൈക്കര്‍ ഇല്ലാതെ എങ്ങനെ അവര്‍ ലോകകപ്പ് പൊലൊരു മഹാവേദിയിലെത്തും. കാല്‍മുട്ടിനേറ്റ പരിക്കിന്റെ ആകുലതകളില്‍ നിന്ന് മുക്തി നേടിയില്ലെങ്കിലും സുവാരസിനെ ഉള്‍പ്പെടുത്തി ഉറുഗ്വെയുടെ 23 അംഗ ലോകകപ്പ് ടീം പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മൂന്നു താരങ്ങളെക്കൂടി ഓസ്‌കര്‍ ടബാരെസ് തന്റെ സംഘത്തിലെടുത്തിട്ടുണ്ട്. ലിവര്‍പൂള്‍ ഡിഫന്റര്‍ സെബാസ്റ്റ്യന്‍ കോട്ടെസ്, സതാംപ്റ്റന്‍ മിഡ്ഫീല്‍ഡര്‍ ഗാസ്റ്റന്‍ റാമിറസ്, വെസ്റ്റ്‌ബ്രോം പ്രതിരോധഭടന്‍ ഡീഗോ ലുഗാനോ എന്നിവരാണവര്‍. സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ മൂന്നാം ലോകകപ്പിനായി ബ്രസീലിലേക്ക് വിമാനം കയറും.
ടീം: ഫെര്‍ണാണ്ടോ മുസ്‌ലേര, മാര്‍ട്ടിന്‍ സില്‍വ, റോഡ്രിഗോ മുനോസ് (ഗോള്‍ കീപ്പര്‍മാര്‍).
മാക്‌സിമിലിയാനോ പേരേര, ഡീഗോ ലുഗാനോ, ഡീഗോ ഗോഡിന്‍, ജോസ് മരിയ ജിമെനസ്, സെബാസ്റ്റ്യന്‍ കോട്ടസ്, മാര്‍ട്ടിന്‍ കാസെറസ്, ജോര്‍ജെ ഫസില്‍ (ഡിഫന്‍ഡര്‍മാര്‍).
ആല്‍വാരോ ഗോണ്‍സാലസ്, അല്‍വാരോ പെരേര, വാള്‍ട്ടര്‍ ഗര്‍ഗാനൊ, എജിഡിയൊ റയസ്, ഡീഗോ പെരസ്, ക്രിസ്റ്റ്യന്‍ റോഡ്രിഗസ്, ഗാസ്റ്റണ്‍ റാമിറസ്, നിക്കോളസ് ലോഡേറൊ (മിഡ്ഫീല്‍ഡര്‍മാര്‍).
ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി, അബെല്‍ ഹെര്‍ണാണ്ടസ്, ഡീഗോ ഫോര്‍ലാന്‍, ക്രിസ്റ്റ്യന്‍ സ്റ്റുവാനി (ഫോര്‍വേഡുകള്‍).
















