നൈജീരിയന്‍ ഗോളിയുടെ അവിശ്വസനീയമായ സെല്‍ഫ് ഗോള്‍ ഗ്യാലറിയിലും കളത്തിലും ചിരിക്കുവക നല്കി. വലതു വിങ്ങില്‍ നിന്ന് സ്വന്തം ബോക്സിലേക്ക് വന്ന ക്രോസ് നിര്‍വീര്യമാക്കാന്‍ ഉയര്‍ന്നു ചാടിയ ഗോളി ആസ്റ്റിന്‍ എജിഡെ കൈകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. എജിഡെ പന്ത് പിടിച്ചശേഷം സ്വന്തം പോസ്റ്റിലേക്ക് എറിഞ്ഞതാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ദൃശ്യം.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിചിത്രമെന്നു തോന്നിയ ഈ സെല്‍ഫ് ഗോള്‍ റഫറി അനുവദിച്ചില്ല. കൂട്ടപ്പൊരിച്ചിലിനിടയില്‍ സ്കോട്ട്ലാന്റ് താരം ഗ്രാന്റ് ഹാന്‍ലി എജിഡെയെ ഫൗള്‍ ചെയ്തെന്നു വിധിച്ച റഫറി ലീ പ്രൊബര്ട്ട് ഗോള്‍ നിഷേധിച്ചു. എജിഡെയുടെ കോമാളിത്തരത്തിന്റെ വീഡിയോ സോല്‍ഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ വൈറലാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: