ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ചാഗതി ത്വരിതപ്പെടുത്താനും പണപ്പെരുപ്പ നിയന്ത്രണത്തിനുമായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പുതിയ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
രാജ്യം സാമ്പത്തികമായി ഏറെ വെല്ലുവിളി നേരിടുന്ന സമയമാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രാധാന്യം നല്‍കും. വളര്‍ച്ചയും പണപ്പെരുപ്പവും തമ്മിലുള്ള സംതുലിതാവസ്ഥ പാലിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി.
















