Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിരീടധാരണത്തിനൊരുങ്ങി രാജ്യതലസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 08:18 pm IST
inIndia

ന്യൂദല്‍ഹി: നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്‌ ആതിഥ്യമരുളാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി രാജ്യതലസ്ഥാനം. സ്വതന്ത്ര ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മികവോടെയാണ്‌ വിദേശരാജ്യപ്രതിനിധികളേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രത്യേക ക്ഷണിതാക്കളേയും ദല്‍ഹി സ്വീകരിക്കുന്നത്‌. ക്ഷണിക്കപ്പെട്ട നാലായിരം അതിഥികള്‍ക്ക്‌ മുന്നില്‍ രാഷ്‌ട്രപതി ഭവന്‍ അങ്കണത്തില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന്‌ പുതിയ മുഖം കൈവരുകയാണ്‌.

പാക്‌ പ്രധാനമന്ത്രിയടക്കം എട്ടു രാഷ്‌ട്രത്തലവന്‍മാര്‍ അവര്‍ക്കൊപ്പമുള്ള 150 അംഗ സംഘം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 150 വിദേശ രാജ്യ അംബാസിഡര്‍മാര്‍, 777 എംപിമാര്‍, ബിജെപിയുടെ ദേശീയ,സംസ്ഥാന ഭാരവാഹികള്‍, വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, സന്യാസിമാരും സാംസ്ക്കാരിക പ്രമുഖരുമടക്കമുള്ള പ്രമുഖര്‍, പ്രത്യേക ക്ഷണിതാക്കള്‍, നരേന്ദ്രമോദിയുടെ കുടുംബാംഗങ്ങളും മോദിയുടെ സുഹൃത്തുകളും, ഇന്ത്യന്‍ സിനിമാ മേഖലയിലെ അമിതാബ്‌ ബച്ചനും സല്‍മാന്‍ ഖാനുമടക്കമുള്ള നൂറോളം പ്രമുഖര്‍…..പട്ടിക നീളുകയാണ്‌. നാലായിരം പേരാണ്‌ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നത്‌. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷാ സൈനികരുടെ സംഖ്യ 8000ആയി ഉയര്‍ത്തി. രാഷ്‌ട്രപതി ഭവന്റെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങളുണ്ടാകും.

പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌, ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്സെ, അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, മാലദ്വീപ്‌ പ്രസിഡന്റ്‌ അബ്ദുല്ല യമീന്‍ അബ്ദുല്‍ ഗയൂം, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ്‌ തോബ്ഗെ, ബംഗ്ലാദേശ്‌ സ്പീക്കര്‍ ഷിറിന്‍ ഷര്‍മിന്‍ ചൗധരി, മൊറീഷ്യസ്‌ പ്രധാനമന്ത്രി നവീന്‍ റാംഗുല എന്നീ രാഷ്‌ട്രത്തലവന്‍മാരാണ്‌ പങ്കെടുക്കുന്നവരിലെ പ്രധാനികള്‍.

യു.എന്‍ ദൗത്യത്തിലേക്ക്‌ സ്ഥലം മാറിപ്പോയ ചീഫ്‌ പ്രോട്ടോക്കോള്‍ ഓഫീസര്‍ രുചില കാംബോജിനെ അടിയന്തിരമായി ഇന്ത്യയിലേക്ക്‌ തിരിച്ചു വിളിച്ച്‌ ചുമതലകള്‍ കൈമാറിയാണ്‌ സൗത്ത്‌ ബ്ലോക്ക്‌ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്‌. നിരവധി അന്താരാഷ്‌ട്ര സമ്മേളനങ്ങളുടെ പ്രോട്ടോക്കോള്‍ ചുമതല നിര്‍വഹിച്ച രുചിലയ്‌ക്ക്‌ മാത്രമേ ഇത്ര വലിയ സത്യപ്രതിജ്ഞാ ചടങ്ങ്‌ നിയന്ത്രിക്കാനാവൂ എന്ന വിലയിരുത്തലിലായിരുന്നു സൗത്ത്‌ ബ്ലോക്ക്‌. മൂന്ന്‌ തലത്തിലുള്ള സീറ്റിംഗ്‌ ക്രമീകരണമാണ്‌ രാഷ്‌ട്രപതി ഭവനില്‍ തയ്യാറാക്കിയിരിക്കുന്നത്‌. മുന്‍നിരയിലെ ഇടതുവശത്ത്‌ സത്യപ്രതിജ്ഞ ചെയ്യാനുള്ള കാബിനറ്റ്‌ മന്ത്രിമാരുടെ അതിഥികളും നടുവില്‍ ഏറ്റവും മുന്‍വശത്തായി വിവിധ രാഷ്‌ട്രത്തലവന്‍മാരും മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ഇരിക്കും. വലതുവശത്ത്‌ മോദിയുടെ പ്രത്യേക ക്ഷണിതാക്കള്‍ ഇരിക്കും.

രണ്ടാം നിരയില്‍ ഇടതുവശത്ത്‌ മാധ്യമങ്ങളും നടുവില്‍ പാര്‍ലമെന്റ്‌ അംഗങ്ങളും വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരും വലതുവശത്ത്‌ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥാനമുറപ്പിക്കും. മൂന്നാം നിരയില്‍ പിന്നില്‍ മൂന്ന്‌ ഭാഗങ്ങളിലുമായി ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റതിഥികളും ഇരിക്കുന്ന തരത്തിലാണ്‌ ക്രമീകരണം. ബിജെപി നേതാക്കളുടെ എണ്ണം 1250 ആക്കി ബിജെപി പ്രസിഡന്റ്‌ രാജ്നാഥ്‌ സിങ്‌ നിജപ്പെടുത്തി നല്‍കി.

രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും മുന്‍പ്രസിഡന്റുമാരും ഇരിക്കുന്ന സീറ്റിംഗ്‌ ക്രമീകരണത്തില്‍ നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന പ്രകാരം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്‌ട്രപതിയുടെ ഇടതുവശത്താണ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മോദിയുടെ കസേര. എന്നാല്‍ മോദി നേരിട്ട്‌ രാഷ്‌ട്രപതിഭവനുമായി ബന്ധപ്പെട്ട്‌ ഇരിപ്പിടം രാഷ്‌ട്രപതിയുടെ വലതുവശത്തേക്ക്‌ മാറ്റിയിട്ടുണ്ട്‌.

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ താര രാജാക്കന്‍മാരെയെല്ലാം മോദി സത്യപ്രതിജ്ഞാ ചടങ്ങിന്‌ ക്ഷണിച്ചിട്ടുണ്ട്‌. അമിതാബ്‌ ബച്ചന്‍, സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്‌, സല്‍മാന്‍ഖാന്‍, രേഖ, ലതാമങ്കേഷ്ക്കര്‍, കേരളത്തില്‍ നിന്ന്‌ സുരേഷ്‌ ഗോപി എന്നിവരെയെല്ലാം മോദി നേരിട്ട്‌ ക്ഷണിച്ചു. ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെണ്ടൂല്‍ക്കറും ചടങ്ങില്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.