മൊഹാലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായി നടന്ന നിര്‍ണായക മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്് വിജയം. 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് രാജക്കന്മാര്‍ സ്വന്തമാക്കിയത്.
ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളാണ് മങ്ങലിലായത്. ഇനി മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫില്‍ കളിക്കാനാകു. ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു.
നിശ്ചിത 20 ഓവറില്‍ 179/4 എന്ന പഞ്ചാബ് ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 163/8 എന്ന നിലയില്‍ പോരാട്ടം അവസാനിച്ചു. ഷോണ്‍മാര്‍ഷ് (40), മനന്‍ വോറ(28), മില്ലര്‍(27നോട്ടൗട്ട്), ബെയ്‌ലി (26 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് പഞ്ചാബ് 179 ലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി അജിങ്ക്യ രഹാനെ(23), സഞ്ജു സാംസണ്‍(30), ഹോഡ്ജ്(31), ഫോക്‌നര്‍ (35നോട്ടൗട്ട്) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും രാജസ്ഥാന് വിജയം എത്തിപിടിക്കാവുന്നതിലും അകലെയായിരുന്നു.
സ്‌ക്കോര്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- 20 ഓവറില്‍ നാല് വിക്കറ്റിന് 179
രാജസ്ഥാന്‍ റോയല്‍സ്- 20 ഓവറില്‍ എട്ട് വിക്കറ്റിന് 163
















