Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഗോ ബ്രസീലിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 10:03 pm IST
inSports

ലോകകപ്പ്‌ ആവേശത്തിലേക്ക്‌ ലോകം ചുവടുവച്ച്‌ അടുക്കുകയാണ്‌. ഓരോ ദിവസവും കാല്‍പ്പന്തു മാമാങ്കത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്കു ലോകം കാതോര്‍ക്കുന്നു. കിക്കോഫിന്‌ ദിവസങ്ങള്‍ എണ്ണിയിരിക്കുന്നവരില്‍ ഒരു കാലത്ത്‌ പുല്‍മൈതാനികളെ തീപിടിപ്പിച്ച പ്രതിഭകളുമുണ്ട്‌. അവരും മനസില്‍ ബെറ്റുവയ്‌ക്കുന്നുണ്ട്‌ തങ്ങളുടെ ഇഷ്ടടീമിനുവേണ്ടി. പോര്‍ച്ചുഗീസ്‌ ഇതിഹാസം ലൂയീസ്‌ ഫിഗോയും വിഭിന്നനല്ല. കാനറികളുടെ മണ്ണില്‍ ലോകകപ്പ്‌ എത്തുമ്പോള്‍ ഫിഗോയും മനസുതുറക്കുന്നു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന്‌ ഫിഗോ നല്‍കിയ അഭിമുഖത്തില്‍ നിന്ന്‌.

നിങ്ങള്‍ കളിച്ചിട്ടുള്ള ലോകകപ്പുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

2002,2006 ലോകകപ്പുകളിലേതുള്‍പ്പെടെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള കളികളില്‍ നിന്നു ലഭിച്ച അനുഭവങ്ങള്‍ മഹത്തരവും മനോഹരവുമാണ്‌. എന്റെ രാജ്യത്തിനുവേണ്ടി ബൂട്ടുകെട്ടുക വിശിഷ്ടമായ കാര്യം. കാരണം ഞാന്‍ പരിരക്ഷിക്കുന്നത്‌ എന്റെ രാഷ്‌ട്രത്തിന്റെ നിറത്തെയാണ്‌. അതിനാല്‍ത്തന്നെ സൗഹൃദമത്സരങ്ങള്‍പ്പോലും ലോകകപ്പ്‌ മാച്ചുകളെപ്പോലെ പ്രധാനം. എങ്കിലും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം, അന്തരീക്ഷം, അഭിമാനബോധം എന്നിവ പരിഗണിക്കുമ്പോള്‍ ലോകകപ്പ്‌ തന്നെ ഏറ്റവും മികച്ച മത്സരവേദി.

2006ലെ സെമിഫൈനലില്‍ പോര്‍ച്ചുഗലിനുണ്ടായ തോല്‍വി എത്രത്തോളം ആഘാതമേല്‍പ്പിച്ചു?

ഫൈനലിനടുത്തെത്തിയശേഷം പരാജയപ്പെടുക, അതു വേദനാജനകം. ഒരുപാട്‌ കഠിനപ്രയ്തനങ്ങള്‍ക്കുശേഷം ഏറെ ദൂരം താണ്ടിയാണ്‌ സെമിഫൈനലില്‍ എത്തുന്നത്‌. തോല്‍ക്കുമ്പോള്‍ നോവും. എന്നാല്‍ ഫുട്ബോള്‍ അങ്ങനെയൊക്കെയാണ്‌.

ക്ലബ്ബിനും ദേശീയ ടീമിനുംവേണ്ടി കളിക്കുമ്പോഴുള്ള വ്യത്യാസം?

നിങ്ങളൊരു രാജ്യസ്നേഹിയാണങ്കില്‍ തീര്‍ച്ചയായും വ്യത്യാസം അനുഭവിച്ചറിയാം. ക്ലബ്ബിന്‌ ഒരുവര്‍ഷം നിരവധി കളികളുണ്ട്‌. ദേശീയ ടീമിന്‌ പ്രതിവര്‍ഷം പത്തോ പന്ത്രണ്ടോ മത്സരങ്ങള്‍ കളിച്ചാല്‍ മതിയാവും. പോര്‍ച്ചുഗലിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന വികാരം എപ്പോഴും ഉള്ളിലുണ്ടാവും. ദേശീയ ടീമിനു പിന്നില്‍ 11 ദശലക്ഷം ലക്ഷക്കണക്കിന്‌ ആരാധകരുടെ പ്രാര്‍ത്ഥകള്‍ വലയം ചെയ്തുനില്‍ക്കും. രാജ്യത്തിന്റെ കുപ്പായത്തില്‍ ഉജ്ജ്വലമായൊരു നേട്ടംകൊയ്യുക എല്ലായ്‌പ്പോഴും നിങ്ങളുടെ ലക്ഷ്യമാവും.

പോര്‍ച്ചുഗലിന്റെ ലോകകപ്പ്‌ പ്രതീക്ഷകള്‍?

കളിക്കാരുടെ കായികക്ഷമതയനുസരിച്ചായിരിക്കും ബ്രസീലില്‍ പോര്‍ച്ചുഗലിന്റെ ഭാവി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്‌ ടീമിന്റെ ആശ്രയം. അതിനാല്‍ത്തന്നെ അദ്ദേഹം ആരോഗ്യവാനാണോ അല്ലയോയെന്നതാണ്‌ പ്രധാനം.

ക്രിസ്റ്റ്യാനോയാണോ ലോകത്തെ ഒന്നാം നമ്പര്‍ താരം?

ഇപ്പോഴുള്ളതില്‍ കേമന്‍മാരിലൊരാള്‍. അദ്ദേഹം ഗോള്‍ഡന്‍ ബോള്‍ നേടണം. ഈ സീസണില്‍ ക്രിസ്റ്റ്യാനോ മിന്നി. ഓരോ വ്യക്തിയുടെയും വീക്ഷണത്തിലെ മികച്ച താരങ്ങള്‍ വ്യത്യസ്തരാണ്‌. പക്ഷേ, കഴിഞ്ഞവര്‍ഷം ക്രിസ്റ്റ്യാനോയുടെ കളി അത്ഭുതകരമായിരുന്നു. ഒന്നാമനെന്നു പറയാം.

താങ്കളടക്കമുള്ള പോര്‍ച്ചുഗീസ്‌ താരങ്ങള്‍ യൂസേബിയോയെക്കാള്‍ മികച്ചവരാണോ?

എന്റെ അഭിപ്രായത്തില്‍ ആരും യൂസേബിയൊയ്‌ക്ക്‌ മുകളിലല്ല. ക്രിസ്റ്റ്യാനോ കുറെ റെക്കോര്‍ഡുകള്‍ തകര്‍ക്കും. സിആര്‍7നെ എല്ലാവരും ഓര്‍മ്മിക്കുമെന്നതില്‍ തര്‍ക്കമില്ല.

പോര്‍ച്ചുഗല്‍ ലോകകപ്പ്‌ നേടുമോ?

വളരെ പ്രയാസകരം. ഫൈനലിലേക്ക്്‌ ഒരുപാട്‌ ദൂരമുണ്ട്‌. ബ്രസീലിനോടും അര്‍ജന്റീനയോടും സ്പെയ്നിനോടും ഫ്രാന്‍സിനോടുമൊക്കെ തട്ടിച്ചുനോക്കിയാല്‍ പോര്‍ച്ചുഗലിന്റെ ജനസംഖ്യ കുറവാണ്‌. താരവൈവിധ്യവും അത്ര വലുതല്ല. കളിക്കാരെ തെരഞ്ഞെടുക്കുന്നതിന്‌ പരിമിതികളുണ്ട്‌. ലോകകപ്പിനുള്ള 18-20 താരങ്ങളെ കണ്ടെത്തുകയെന്നത്‌ പോര്‍ച്ചുഗലിനു വിഷമംപിടിച്ച കാര്യം. എന്നാല്‍ ബ്രസീലില്‍ പോയി നോക്കൂ. അവര്‍ക്കു രണ്ടു ടീമുണ്ടാക്കാനുള്ള കളിക്കാരുണ്ട്‌.

സ്പെയ്നായിരിക്കുമോ ഇത്തവണത്തെയും ജേതാക്കള്‍?

സ്പെയ്ന്‍ ജയിക്കുമെന്നു തോന്നുന്നില്ല. അവര്‍ക്ക്‌ അതിനുള്ള ക്വാളിറ്റിയില്ല. അസാധ്യമെന്നു പറയുന്നില്ല. അവര്‍ ഉശിരന്‍ ടീമാണ്‌. പ്രതിഭകളേറെയുണ്ട്‌. എങ്ങനെ ലോകകപ്പിന്‌ വരുന്നു എന്നതും പ്രധാന കാര്യം തന്നെ. സ്പാനിഷ്‌ ലീഗ്‌ കടുത്തതാണ്‌. ഒരുപാട്‌ മത്സരങ്ങളുടെ വേദി. ഉന്‍മേഷത്തോടെ വന്നെങ്കില്‍ സ്പെയ്നിന്‌ ഇതിലേറെ സാധ്യതയുണ്ടായിരുന്നു.

ബ്രസീല്‍ എങ്ങനെയായിരിക്കും കളിക്കുക?

നാട്ടിലാണ്‌ മത്സരങ്ങളെന്നത്‌ ബ്രസീലിന്‌ ഗുണം ചെയ്യും. ബ്രസീല്‍ ഒന്നാന്തരം സംഘം. സ്കൊളാരിയെയും നന്നായറിയാം. അദ്ദേഹം ലോകകപ്പിനു പറ്റിയ കോച്ചാണ്‌. ബ്രസീല്‍ നന്നായി തുടങ്ങിയാല്‍ മറ്റു ടീമുകളുടെ സ്ഥിതി കഷ്ടത്തിലാവും.

ലോകകപ്പ്‌ ആരു സ്വന്തമാക്കും?

ഏറെ സാധ്യത ബ്രസീലിന്‌. അതുകഴിഞ്ഞാല്‍ ജര്‍മ്മനി. അര്‍ജന്റീനയ്‌ക്കും സ്പെയ്നിനും കിട്ടിയേക്കാം. അതല്ലെങ്കില്‍ പോര്‍ച്ചുഗലിനെയോ ഹോളണ്ടിനേയൊ പോലുള്ള ടീമുകള്‍.

ലയണല്‍ മെസിയെപ്പറ്റി?

നൂറുശതമാനം കായികക്ഷമതയില്ലാത്തപ്പോള്‍പോലും മനോഹരമായാണ്‌ മെസി പന്തുതട്ടിയത്‌. ഈവര്‍ഷം അദ്ദേഹം രണ്ടുമാസം പരിക്കിന്റെ പിടിയിലായിരുന്നു. എന്നിട്ടും സ്പാനിഷ്‌ ലീഗിലെ ടോപ്‌ സ്കോററാവാനുള്ള സാധ്യത നിലനിര്‍ത്തി. ലോകകപ്പ്‌ മെസിക്ക്‌ എന്തു സമ്മാനിക്കുമെന്നറിയില്ല. ഒരു കാര്യമുറപ്പാണ്‌ മെസിയുടെ അതുല്യ പ്രതിഭയുടെ മാസ്മരികത നിറയുന്ന നിമിഷങ്ങള്‍ നമ്മള്‍ കാണാന്‍ പോകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.