ആറന്മുള: പ്രകൃതിയെന്നാല്‍ സ്ത്രീ തന്നെയെന്നും അതുകൊണ്ടു തന്നെ ആറന്മുളയിലെ പ്രകൃതിയെ നശിപ്പിക്കുന്നത് സ്ത്രീസമൂഹത്തെ നശിപ്പിക്കുന്നതിനു തുല്യമാണെന്നും ഡോ. ടി.എന്‍. സീമ എംപി അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ തൊണ്ണൂറ്റിരണ്ടാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.എന്‍. സീമ.
ആറന്മുളയിലെ സമരം കേരളത്തെ മുഴുവന്‍ പരിസ്ഥിതി പ്രശ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന സമരമാണെന്ന് സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പി.കെ. ബിജു എംപി അഭിപ്രായപ്പെട്ടു.
സത്യാഗ്രഹത്തില്‍ വിശ്വഹിന്ദു പരിഷത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മല്ലിക അദ്ധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. കുട്ടപ്പന് നായര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി നാണപ്പന്, മഹിളാ സംഘം ദേശീയ സമിതി അംഗം വത്സമ്മ മാത്യു, മഹിളാ അസ്സോസിയേഷന് ജില്ലാ പ്രസിഡന്റ് എസ്. നിര്‍മലാ ദേവി, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, വത്സലകുമാരി, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യാമ ആര്., കെ.ബാബു, റ്റി.കെ.ജി, നായര്‍, പി.കെ.തങ്കമ്മ, എം.ആര്. ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു.
സത്യഗ്രഹത്തിന്റെ തൊണ്ണൂറ്റിമൂന്നാം ദിവസമായ ബുധനാഴ്ച പ്രശസ്ത കാഥികന് സാംബശിവന്റെ മകന് വസന്തകുമാര്‍, കാഥികന് ഹര്‍ഷകുമാര്‍ തുടങ്ങി കേരളത്തിലെ പ്രമുഖ ഏഴോളം കാഥികന്മാര് സത്യഗ്രഹത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: