മുംബൈ: ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടതില്‍ നിരാശയുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് താരം പ്രവീണ്‍കുമാര്‍. ഏറെ ആഘാതമാണ് ലേലമുണ്ടാക്കിയത.് വീടിനു പുറത്തേക്കിറങ്ങാന്‍ അഭിമാനം സമ്മതിച്ചില്ല. ആള്ക്കാര് എന്നെപ്പറ്റി എന്തു പറയുമെന്നതോര്ത്ത് ഭയന്നു. ഐ പിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവീണ്‍ കുമാര്‍ കുറിച്ചിട്ടു.
വീണ്ടും ടീമില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ വിധി മറ്റൊന്നാണ് കരുതിവച്ചത്. അതുകൊണ്ടാണ് സഹീര്‍ഖാനു പകരം തന്നെ ടീമിലെടുത്തത്.
മുംബൈയ്ക്കുവേണ്ടി കളിക്കാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും പ്രവീണ്‍ പറഞ്ഞു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് കളിക്കുന്നതെങ്കിലും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു. വീട്ടിലിരുന്ന സമയത്ത്് ഐപിഎല്‍ ശ്രദ്ധിച്ചിരുന്നു. അതാണ് ഇത്തരത്തില്‍ ഒരു തിരിച്ചുവരവിന് കാരണമായതെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈ താരങ്ങളായ ബ്രെണ്ടന്‍ മക്കല്ലത്തിന്റേയും ഡ്വെയ്ന്‍ സ്മിത്തിന്റേയും വിക്കറ്റാണ് പ്രവീണ്‍ കുമാര്‍ പിഴുതത്. പരിക്കുകള്‍ ഏറെയുണ്ടായിരുന്നെങ്കിലും അതൊന്നും കുതിപ്പിന് വിലങ്ങു തടിയായില്ല.
2007ല്‍ പാക്കിസ്ഥാനെതിരായ കളിയില്‍ പരിക്കേറ്റിരുന്നെങ്കിലും 2012ലെ ഏഷ്യകപ്പില് മിന്നുന്ന പ്രകടനവുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവന്ന ചരിത്രവൂമുണ്ട് പ്രവീണിന്.
















