Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനത്ത മഴ നഗരം വെള്ളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2014, 10:45 pm IST
in Ernakulam

കൊച്ചി: നഗരത്തില്‍ രണ്ട്‌ ദിവസമായി തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കടവന്ത്ര ഉദയാകോളനിയിലെ താഴ്‌ന്ന പ്രദേശത്തും എളംകുളം വില്ലേജിലെ ചിലപ്രദേശങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ ഇവിടെയുള്ള വീടുകളിലെ താമസക്കാരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക്‌ മാറ്റി. കലൂര്‍ ജഡ്ജസ്‌ അവന്യൂ, ജേര്‍ണലിസ്റ്റ്‌ കോളനി എന്നിവിടങ്ങളിലും വെള്ളംകയറി. പേരണ്ടുര്‍ കനാല്‍ കവിഞ്ഞൊഴുകി കലൂര്‍ ഭാഗത്ത്‌ റോഡ്‌ അഴുക്കുവെള്ളത്തില്‍ മുങ്ങി. എറണാകുളത്ത്‌ 14 സെന്റീമീറ്ററും സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ 12ഉം പശ്ചിമകൊച്ചിയില്‍ 18 സെന്റീമീറ്ററും മഴയാണ്‌ വ്യാഴാഴ്ച രേഖപ്പെടുത്തിയത്‌. മഴയെ തുടര്‍ന്ന്‌ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇടപ്പള്ളി മുതല്‍ കലൂര്‍ വരെ എത്താന്‍ ഒരു മണിക്കൂറോളം സമയമാണ്‌ ഇന്നലെയെടുത്തത്‌. മെട്രോ നിര്‍മാണത്തെ തുടര്‍ന്ന്‌ കാനകള്‍ പൊളിച്ചിട്ടിരിക്കുന്നതാണ്‌ വെള്ളക്കെട്ടിന്‌ പ്രധാന കാരണം. വെള്ളം ഒഴുകി്പോകാതെ കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാരും ദുരിതത്തിലായി. കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്റെ പ്രവേശനകവാടം വെള്ളത്തില്‍ മുങ്ങി.

തോട്ടടപുഞ്ചയില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന്‌ നെല്‍കൃഷി നശിച്ചു. ജില്ലയില്‍ രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.മെട്രോ നിര്‍മാണത്തെ തുടര്‍ന്ന്‌ റോഡിന്‌ ഇരുവശവും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും വെളളം ഒഴുകിപ്പോകുന്നതിന്‌ തടസ്സമായി. മാമംഗലം ഭാഗത്ത്‌ ഇത്തരത്തില്‍ വെള്ളം ഒഴികിപ്പോകാത്തതിനെ തുടര്‍ന്ന്‌ പല വ്യാപാര സ്ഥാപനങ്ങളുടേയും മുന്‍ഭാഗത്ത്‌ വെള്ളം കെട്ടി നിന്നിരുന്നു. വെള്ളം കയറി റോഡും കാനയും തമ്മില്‍ തിരിച്ചറിയാനാവാതിരുന്നത്‌ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക്‌ പ്രശ്നം സൃഷ്ടിച്ചു. നടപ്പാതകള്‍ വരെ വെള്ളത്തിനടിയിലായി. ഇടപ്പള്ളി മുതല്‍ സൗത്ത്‌ വരെ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയിലാണ്‌ രൂക്ഷമായ ഗതാഗതക്കുരുക്കും വെള്ള പൊക്കവും ഉണ്ടായത്‌. ഇടപ്പള്ളി ജങ്ങ്ഷന്‍ മുതല്‍ സൗത്ത്‌ വരെ റോഡില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്‌. ഓഫീസുകളില്‍ ജോലിക്കെത്താന്‍ പലരും മണിക്കൂറുകള്‍ വൈകി. ഇടപ്പള്ളി ഹൈസ്കൂളിനുമുന്നില്‍ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ വെള്ളത്തിലായി. ലോഫ്ലോര്‍ ബസുകളുടെ ഫ്ലോറിലേക്ക്‌ വെള്ളം കയറി. ഇടപ്പള്ളിയില്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തെ രൂക്ഷമായ വെള്ള ക്കെട്ടു മൂലം വാഹനങ്ങള്‍ ബൈപ്പാസ്‌ വഴി തിരിച്ചു വിട്ടു. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന്‌ പല ബസ്സുകളും കലൂര്‍ സ്റ്റാഡില്‍ വെച്ച്‌ ട്രിപ്പ്‌ അവസാനിപ്പിച്ചു. നോര്‍ത്ത്‌ ജംഗ്ഷനിലും ടൗണ്‍ഹാള്‍, കലാഭവന്‍ റോഡിലും ഉണ്ടായ വെള്ളപ്പൊക്കം നിരവധി വ്യാപാരസ്ഥാപനങ്ങളെ ബാധിച്ചു. നോര്‍ത്തില്‍ പല കടകളും അടഞ്ഞുകിടന്നു. എം ജി റോഡിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ വാഹനങ്ങള്‍ ചിറ്റൂര്‍ റോഡ്‌ വഴി തിരിച്ചു വിട്ടത്‌ രൂക്ഷമായ ഗതാഗതക്കുരുക്ക്‌ സൃഷ്ടിച്ചു. നഗരത്തില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ വെള്ളത്തില്‍ മുങ്ങി. ഇതേ തുടര്‍ന്ന്‌ പോലീസും ദ്രുതകര്‍മസേനയും രംഗത്തെത്തി

മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്‌ പലയിടങ്ങളിലും കാനകള്‍ മൂടി പോയതും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തുമാണ്‌ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാവാന്‍ കാരണമായത്‌. മെട്രോ റയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും കാര്യമായി മഴ ബാധിച്ചു. ഒന്നും രണ്ടും റീച്ചുകളില്‍ പെയിലിംഗ്‌ ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്‌.

മഴയ്‌ക്ക്‌ മുന്നോടിയായി നഗരസഭ നിര്‍വഹിക്കേണ്ട കാനശുചീകരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാത്തതാണ്‌ കാനകള്‍ നിറഞ്ഞുകവിയാന്‍ കാരണം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയിലാകെ ജാഗ്രതാനിര്‍ഗദ്ദശം നല്‍കാന്‍ കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. കളക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 0484-2423513.

താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ പരിസരവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ അധികൃതര്‍ നടപടി സ്വീകരിച്ചു.

എളമക്കര ഭാഗത്ത്‌ വഞ്ചിത്തോട്‌ കനാല്‍നിറഞ്ഞ്‌ എളമക്കര, കറുകപ്പിള്ളി, കലൂര്‍ ഭാഗത്ത്‌ മിക്ക ഇടറോഡുകളും ബെയിലെയ്നുകളും വെള്ളത്തിലായി. വിവിധ രാഷ്‌ട്രീയപാര്‍ടിപ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെയാണ്‌ അല്‍പമെങ്കിലും വെള്ളം ഒഴുക്കിക്കളയാനായത്‌.

നഗരത്തിന്റെ പലഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണതും ഗതാഗത തടസ്സം സൃഷ്ടിച്ചു. ഗോശ്രീ പാലത്തിന്‌ സമീപം, ഹൈക്കോടതി ജംഗ്ഷന്‍, എംജി റോഡ്‌, കര്‍ഷക റോഡ്‌, പനമ്പള്ളി നഗര്‍, ഇടപ്പള്ളി ഹൈസ്കൂളിന്‌ സമീപം, വൈറ്റില ജനത, ഗിരിനഗര്‍ കോളനി, മണപ്പാട്ടിപ്പറമ്പ്‌ എന്നിവിടങ്ങളിലാണ്‌ മരം കടപുഴകി വീണത്‌. വൈദ്യുതി ബന്ധവും തകരാറിലായി. ഫയര്‍ഫോഴ്സ്‌ എത്തി മരങ്ങള്‍ മുറിച്ചുനീക്കിയതിന്‌ ശേഷാമാണ്‌ ഇവിടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.