റായ്‌പൂര്‍: ഛത്തീസ്ഗഢില്‍ പിക്ക് അപ് വാഹനം മരത്തില്‍ ഇടിച്ച് മറിഞ്ഞ് ഏഴ് സ്ത്രീകളടക്കം 15 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഛത്തീസ്ഗഢിലെ സര്‍ഗുജാ ജില്ലയില്‍ രാവിലെ 11 ഓടെയാണ് സംഭവം.
വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പോയവരാണ് അപടത്തില്‍പ്പെട്ടതെന്ന് സര്‍ഗുജാ പോലീസ് സൂപ്രണ്ട് പി സുന്ദര്‍രാജ് പറഞ്ഞു. നാല്‍പത് പേരടങ്ങിയ പിക്ക് അപ് വാഹനം പ്രതാപ്പൂരില്‍ നിന്നും അംബികാപൂരിലേയ്‌ക്ക് പോകുകയായിരുന്നു.
വാഹനം ലച്കിഖട്ട് മലയിടുക്കിലെത്തിയപ്പേള്‍ ഡ്രൈവറിന് വാഹനത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
















