ചെന്നൈ: തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ സ്റ്റെയില്‍ മന്നന്‍ രജനികാന്ത് ട്വിറ്ററില്‍. ഒട്ടേറെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരം ട്വിറ്ററിലൂടെയാണ് ഡിജിറ്റല്‍ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആരാധകര്‍ക്ക് രജനികാന്തിനെ twitter.com/ SuperstarRajini അല്ലെങ്കില്‍ @SuperstarRajini എന്ന ട്വിറ്റര്‍ വിലാസത്തില്‍ പിന്തുടരാവുന്നതാണ്. പ്രമുഖ സെലിബ്രിറ്റി ഡിജിറ്റല്‍ നെറ്റ് വര്‍ക്കായ ഫ്ലുവന്‍സാണ് രജനികാന്തിന് വേണ്ടി സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്നത്.
080 6700 6666 എന്ന നമ്പര്‍ ഡയല്‍ ചെയ്യ്തോ, മിസ്ഡ് കോള്‍ നല്‍കിയോ, ആരാധകര്‍ക്ക് രജനിയുടെ ട്വിറ്റര്‍ പേജ് ഫോളോ ചെയ്യാവുന്നതാണ്.
ആരാധകരുമായി സംവദിക്കുന്നതിനായും അവരുടെ വികാരങ്ങള്‍ അറിയുന്നതിനായും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സജീവമാകുന്നതിനായി താന്‍ വളരെ നാളായി ആഗ്രഹിക്കുന്നെന്നും ഇപ്പോഴാണ് അതിന് അവസരം ലഭിച്ചതെന്നും രജനികാന്ത് പറഞ്ഞു.
ട്വിറ്ററില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായി ആദ്യ ആഴ്‌ച്ച രജനിയെ @SuperstarRajini യില്‍ പിന്തുടരുന്ന ആരാധകന് രജനിയുടെ ചിത്രം ലഭിക്കു
ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള രജനിയുടെ ആദ്യത്തെ ട്വീറ്റിന്റെ ലിങ്ക് താഴെ: https://twitter.com/superstarrajini/status/463263835227684864
















