Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാഹോര്‍ ഗൂഢാലോചനക്കേസില്‍ ഭഗത്‌ സിംഗ്‌ കുറ്റക്കാരനല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 08:25 pm IST
inIndia

ലാഹോര്‍: 1928-ലെ ലാഹോര്‍ ഗൂഢാലോചനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവകാരിയുമായിരുന്ന ഭഗത്സിംഗ്‌ കുറ്റക്കാരനല്ലെന്ന്‌ പാകിസ്ഥാന്‍ പോലീസ്‌. ലാഹോര്‍ ഗൂഡാലോചനയെ തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ പോലീസുകാരന്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തിലാണ്‌ ഭഗത്സിംഗിനേയും കൂട്ടാളികളേയും അന്ന്‌ തൂക്കിലേറ്റിയത്‌.

എന്നാല്‍ കേസ്‌ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്‌. പോലീസുകാരന്റെ വധവുമായി ബന്ധപ്പെട്ട്‌ അന്ന്‌ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഭഗത്സിംഗിന്റെ പേര്‌ പരാമര്‍ശിച്ചിരുന്നില്ല എന്നാണ്‌ ലാഹോര്‍ പോലീസ്‌ നല്‍കുന്ന രേഖകളില്‍ പറയുന്നത്‌. അതുകൊണ്ടു തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച ലഹോര്‍ ഗൂഡാലോചനയില്‍ ഭഗത്സിംഗ്‌ കുറ്റക്കാരനല്ലെന്ന്‌ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്‌.

83 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ രാജ്യത്തിന്റെ വിപ്ലവനായകന്‍ കുറ്റക്കാരനല്ലെന്ന നിര്‍ണായക തെളിവ്‌ പുറത്തുവന്നിരിക്കുന്നത്‌. ബ്രിട്ടീഷ്‌ പോലീസുകാരന്‍ ജോണ്‍ സോണ്ടേഴ്സിെ‍ന്‍റ വധവുമായി ബന്ധപ്പെട്ടാണ്‌ ഭഗത്‌ സിംഗ്‌, സുഖദേവ്‌, രാജ്ഗുരു എന്നിവരെ അന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി തൂക്കിലേറ്റുകയായിരുന്നു. ലാഹോര്‍ ഗൂഡാലോചനയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ്‌ പോലീസ്‌ ഉദ്യോഗസ്ഥനെ വധിച്ചവരില്‍ ഭഗത്സിംഗ്‌ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ അന്ന്‌ തയ്യാറാക്കിയ എഫ്‌ ഐ ആറില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഭഗത്സിംഗ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായ ഇംതിയാസ്‌ റാഷിദ്‌ ഖുറേഷി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ്‌ എഫ്‌ഐആറിന്റെ പകര്‍പ്പ്‌ ലഭിച്ചിരിക്കുന്നത്‌. ലാഹോര്‍ ഗൂഡാലോചന, ബ്രിട്ടീഷ്‌ പോലീസുകാരന്റെ വധം എന്നീ സംഭവങ്ങളെതുടര്‍ന്ന്‌ 1931-ല്‍ ലാഹോറിലെ ഷാഡ്മാന്‍ ചൗക്കിലാണ്‌ ഭഗത്സിംഗിനെ തൂക്കിലേറ്റിയത്‌. അന്ന്‌ ഭഗത്സിംഗിന്‌ വയസ്‌ 23.

ബ്രിട്ടീഷ്‌ പോലീസുകാരന്റെ വധവുമായി ബന്ധപ്പെട്ട കേസ്‌ പുന:പരിശോധിക്കണമെന്ന കോടതി ഉത്തരവിനെതുടര്‍ന്നാണ്‌ അനാര്‍കലി പോലീസ്‌ സ്റ്റേഷനിലുണ്ടായിരുന്ന കേസ്‌ ഫയല്‍ പൊടിതട്ടിയെടുത്തത്‌. ഭഗത്സിംഗ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ തന്നെയാണ്‌ ഇതു സംബന്ധിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.

ഉറുദു ഭാഷയിലുള്ള എഫ്‌ഐആറില്‍ അപരിചിതരായ രണ്ട്‌ തോക്കുധാരികളെക്കുറിച്ചു മാത്രമാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌. സംഭവം നടന്ന ദിവസം വൈകിട്ട്‌ 4.3-നാണ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്‌. അനാര്‍ക്കലി പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയത്‌.

തൊപ്പിയും, പൈജാമയും, ഷര്‍ട്ടും ധരിച്ച ചെറിയ മീശയുള്ള ഒരാളാണ്‌ ബ്രിട്ടീഷ്‌ പോലീസുകാരനെ വധിച്ചതെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ന്നുള്ള അന്വേഷണവും കേസ്‌ രജിസ്റ്റര്‍ ചെയ്യലുമൊക്കെ. തുടര്‍ന്നാണ്‌ ഭഗത്‌ സിംഗിന്റെ അറസ്റ്റ്‌. പിന്നീട്‌ നീണ്ട കാലത്തെ വിചാരണ. തുടര്‍ന്ന്‌ വധശിക്ഷ.

ലാഹോര്‍ പോലീസ്‌ സ്റ്റേഷനിലെ ലീഗല്‍ വകുപ്പാണ്‌ എഫ്‌ ഐആറിന്റെ പകര്‍പ്പ്‌ കോടതിക്കു കൈമാറിയത്‌. ഈ പകര്‍പ്പ്‌ ഹര്‍ജിക്കാരനും നല്‍കി. കേസുമായി ബന്ധപ്പെട്ട്‌ അന്ന്‌ 450 സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ വിചാരണയ്‌ക്കിടെ ഒരു സാക്ഷിയെപ്പോലും വിചാരണ ചെയ്യാതെയാണ്‌ ഭഗത്സിംഗിനെ തൂക്കിലേറ്റിയതെന്ന്‌ ഖുറേഷി പറയുന്നു. ഭഗത്‌ സിംഗിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകരെ വാദ-പ്രതിവാദങ്ങള്‍ക്കുപോലും അനുവദിച്ചില്ല. കേസ്‌ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി സമര്‍പ്പിച്ചതും ഖുറേഷിയാണ്‌. വിപ്ലവകാരിയായ രാജ്യസ്നേഹിയായിരുന്നു ഭഗത്‌ സിംഗ്‌. അദ്ദേഹത്തിന്റെ നിരപരാദിത്വം ലോകത്തെ അറിയിക്കാനാണ്‌ ഹര്‍ജി സമര്‍പ്പിച്ചതെന്നും ഖുറേഷി പറഞ്ഞു. സൗണ്ടര്‍ കേസില്‍ ഭഗത്‌ സിംഗ്‌ കുറ്റക്കാരനല്ലെന്ന്‌ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്‌- അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.