കൊച്ചി: മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക പോലീസ് സംഘത്തിന്റെ തലവന്‍ പ്രദീപ് കുമാര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം അര്‍ത്ഥശൂന്യവും കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ളതുമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയും ഭീകരവാദബന്ധവും സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ ഡിജിപിയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. അതുമല്ലെങ്കില്‍, പ്രത്യേക ഉന്നതതല കുറ്റാന്വേഷണസംഘത്തെ നിയോഗിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: