Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മൂര്‍ക്കനാട്‌ സംഭവം ആവര്‍ത്തിക്കപ്പെടരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2014, 08:33 pm IST
inVicharam

ഭരണകൂടത്തിന്റെ ഒത്താശയുണ്ടെങ്കില്‍ എന്തും ആവാമെന്ന്‌ ഒരു കൂട്ടര്‍ വിചാരിച്ചാല്‍ നാട്‌ കുട്ടിച്ചോറാകും. സ്വൈരവും സമാധാനവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. അതൊരു മതവിഭാഗത്തിന്റെ വിളയാട്ടമാണ്‌ എങ്കില്‍ പറയുകയും വേണ്ട.ഇത്തരം ഒരു ദുര്‍വൃത്തിയാണ്‌ കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ മൂര്‍ക്കനാട്‌ ഉണ്ടായത്‌. മൂര്‍ക്കനാട്‌ ശിവക്ഷേത്രഭൂമിയില്‍ സെന്റ്‌ ആന്റണീസ്‌ പള്ളിക്കാര്‍ അതിക്രമിച്ച്‌ കയറുകയും അവരുടെ ആരാധനയുടെ ഭാഗമായുള്ള അമ്പെഴുന്നള്ളത്ത്‌ നടത്തുകയും ചെയ്തു. ഇത്ര ധിക്കാരപരമായ രീതിയില്‍ ഒരു മതവിഭാഗം നടത്തിയ പ്രവര്‍ത്തനത്തെ അങ്ങേയറ്റം അവലപിക്കേണ്ടതായിട്ടുണ്ട്‌.

തങ്ങളുടെ വഴിമാത്രം ശരിയെന്ന നിലപാടിന്റെ ബാക്കിപത്രമാണല്ലോ ഈദൃശ സംഭവഗതികള്‍. തൂണിലും തുരുമ്പിലും ദൈവത്തെ ദര്‍ശിക്കുന്നവരുടെ സഹിഷ്ണുത ഒരുതരം അടിമത്തമനോഭാവമാണെന്ന്‌ കരുതുന്നവരാണ്‌ ഇപ്രകാരം കയ്യേറ്റത്തിലൂടെ തങ്ങളുടെ മേധാവിത്തം ഉറപ്പിക്കുന്നത്‌. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമാണ്‌ മൂര്‍ക്കനാട്ടെ ശിവക്ഷേത്രം. പരിപാവനമായ ആ ക്ഷേത്രാങ്കണത്തിലൂടെ ക്ഷേത്രചര്യകള്‍ക്ക്‌ നിരക്കാത്തതരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയും അതില്‍ പ്രതിഷേധിച്ച ഭക്തരേയും ഹൈന്ദവനേതാക്കളെയും പൊലീസിനെ ഉപയോഗിച്ച്‌ മര്‍ദ്ദിച്ചവശരാക്കുകയുമാണുണ്ടായത്‌. ഇതിനെതിരെ നടന്ന ഹര്‍ത്താല്‍ ജനവികാരം വിളിച്ചറിയിക്കുന്നതായിരുന്നു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ക്രിസ്ത്യന്‍ മതമേധാവിത്വത്തിനുമുമ്പില്‍ അടിപതറിയതുകൊണ്ടാണ്‌ ക്ഷേത്രഭൂമിയിലൂടെ അമ്പെഴുന്നള്ളത്ത്‌ നടന്നത്‌. ഭക്തജനലക്ഷങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന്‌ പിന്നീട്‌ ദേവസ്വം ബോര്‍ഡ്‌ അവര്‍ക്ക്‌ അനുമതി നിഷേധിച്ചു. എന്നാല്‍ പള്ളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ പൊലീസ്സംഘം തയ്യാറാവുകയായിരുന്നു. പ്രതിഷേധിച്ച ഭക്തരെയും അവര്‍ക്കൊപ്പം നിലകൊണ്ട ഹൈന്ദവനേതാക്കളെയും മര്‍ദ്ദിച്ചവശരാക്കി പള്ളിക്കാര്‍ക്ക്‌ അവരുടെകാര്യങ്ങള്‍ നടത്താന്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഒത്താശചെയ്തു കൊടുക്കുകയായിരുന്നു.

ഇങ്ങനെ പരസ്യമായി ഹൈന്ദവവികാരത്തെ ചവിട്ടിമെതിക്കാന്‍ ഭരണകൂടം ലൈസന്‍സ്‌ കൊടുക്കുകയാണെങ്കില്‍സമൂഹത്തില്‍ അത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്ന്‌ പറയേണ്ടതില്ല. എല്ലാ വിശ്വാസപ്രമാണങ്ങളെയും ആദരിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കുനേരെ കുതിരകയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്‌ സ്വസ്ഥവും ശാന്തവുമായ ഒരന്തരീക്ഷം ഉണ്ടാവുക. നാടിന്റെ പുരോഗതിക്ക്‌ ഇത്തരം ശാന്തമായ അന്തരീക്ഷം അനിവാര്യമാണ്‌. മറ്റുള്ളവരുടെ കാല്‍ക്കീഴില്‍ കിടക്കേണ്ട അവസ്ഥയിലേക്ക്‌ ഹൈന്ദവവിശ്വാസ പ്രമാണങ്ങളെ ചുരുട്ടി കൂട്ടാനുള്ള തല്‍പരകക്ഷികളുടെ ഏത്‌ ഹീനശ്രമത്തെയും ചെറുത്തുതോല്‍പിക്കുകതന്നെവേണം. പരസ്പരം സ്നേഹിച്ചും കൈകോര്‍ത്തും മുന്നോട്ടുപോവേണ്ട അവസ്ഥയെ അട്ടിമറിക്കാന്‍ ഒരു ശക്തിയേയും അനുവദിച്ചുകൂടാ.

മൂര്‍ക്കനാട്ട്‌ സംഭവത്തില്‍ നിന്ന്‌ പാഠം പഠിക്കാത്ത പൊലീസ്‌ ഉദ്യോഗസ്ഥരും അവരെ അത്തരം ക്ഷുദ്രപ്രവൃത്തികള്‍ക്ക്‌ ഇറക്കിവിട്ടവരും ഇനിയും ഒരുപാട്‌ കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്‌. ഓരോരുത്തര്‍ക്കും ഓരോപണിപറഞ്ഞിട്ടുണ്ട്‌. അത്‌ ഭംഗിയായി നിറവേറ്റുക. അതിനപ്പുറത്ത്‌ മറ്റാരെയെങ്കിലും തൃപ്തിപ്പെടുത്താനും മറ്റും ശ്രമിക്കാതിരിക്കുക. ഇന്ന്‌ ക്ഷേത്രഭൂമിയിലൂടെ അമ്പെഴുന്നള്ളത്ത്‌ നടത്തിയവര്‍ നാളെ ക്ഷേത്രം തകര്‍ത്ത്‌ അവിടെ അവര്‍ക്കനുയോജ്യമായ ആരാധനാലയം പണിയില്ലെന്നാരു കണ്ടു. അതൊക്കെ വിശ്വാസി സമൂഹം കൈയുംകെട്ടി നോക്കിനില്‍ക്കണമെന്നാണോ? പണ്ട്‌ അയ്യപ്പന്റെ പരിപാവനമായ പൂങ്കാവനം കൈയേറുകയും കുരിശുകൃഷി നടത്തുകയും ചെയ്തവര്‍ പുതിയ ഏര്‍പ്പാടുകളുമായി മുന്നോട്ടുവരികയാണ്‌. പണ്ടത്തെ അതേ രാഷ്‌ട്രീയ- ഉദ്യോഗസ്ഥ-ഭരണകൂടപിന്തുണ അവര്‍ക്ക്‌ ഇന്നും ലഭിക്കുന്നുണ്ട്‌ എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ മൂര്‍ക്കനാട്‌ സംഭവം. മതേതരത്വം എന്നതിന്‌ ഒരു മതത്തിന്റെ മാനബിന്ദുക്കളെ കൈയ്യേറ്റം ചെയ്യാം എന്ന്‌ വ്യാഖ്യാനിക്കാനുള്ള ശ്രമം അനുവദിച്ചുകൊടുത്തുകൂടാ. അത്തരം ക്ഷുദ്രതാല്‍പര്യങ്ങളെ മുളയില്‍ തന്നെ നുള്ളിക്കളയാനുള്ള കരുത്ത്‌ ഭക്തജനസമൂഹത്തിനുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ നിസ്സംഗഭാവം പുലര്‍ത്താതെ ഭരണകൂടം ശക്തമായ നടപടികളുമായി മുന്നോട്ട്‌ വരണം. മതത്തിലേക്ക്‌ ആളെ കൂട്ടാനുള്ള ഇത്തരം പുതിയ ഏര്‍പ്പാടുകള്‍ക്ക്‌ കടിഞ്ഞാണിടണം. മൂര്‍ക്കനാട്ട്‌ നടന്നതുപോലുള്ളസംഭവങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവഗതികള്‍ മുളപൊട്ടും. അത്‌ പ്രവചനാതീതമായ സ്ഥിതിവിശേഷത്തിന്‌ വഴിമരുന്നിടും.
ഉത്തരവാദിത്തരഹിതമായി പെരുമാറിയ അവിടത്തെ ഡിവൈഎസ്പി, എസ്‌.ഐ എന്നിവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാവണം. ഭക്തരുടെ വികാരത്തിന്റെ തീവ്രതയെത്രയെന്ന്‌ കഴിഞ്ഞ ദിവസം നടന്ന തൃശൂര്‍ ജില്ലാ ഹര്‍ത്താലിലൂടെ ഭരണകൂടത്തിന്‌ മനസ്സിലായിട്ടുണ്ടാവുമെന്ന്‌ കരുതുന്നു. ഇല്ലെങ്കില്‍ അത്‌ മനസ്സിലാക്കിച്ചുകൊടുക്കാന്‍ ഭക്തസഹസ്രങ്ങള്‍ അരയും തലയും മുറുക്കിരംഗത്തിറങ്ങേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.