കോട്ടയം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീ പിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കോട്ടയം-പെരുന്തല്‍മണ്ണ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എല്‍158727 നമ്പര്‍ ബസിനാണ് തീ പിടിച്ചത്.
ബസ് ബേക്കര്‍ ജംഗ്ഷനില്‍ നിര്‍ത്തി ആളുകളെ കയറ്റിയ ശേഷം ഓടിത്തുടങ്ങിപ്പോഴാണ് സ്റ്റാര്‍ട്ടറിന് സമീപം തീപടരുന്നത് യാത്രക്കാര്‍ കണ്ടത്. ഉടന്‍ ഡ്രൈവറെ വിവരം അറിയിച്ച് ബസ് നിര്‍ത്തി. വഴിയാത്രക്കാര്‍ കോട്ടയം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു.
യാത്രക്കാരും ഫയര്‍ഫോഴ്സും പോലിസും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം തീ അണച്ചു. സ്റ്റാര്‍ട്ടര്‍ വയര്‍ ഷോര്‍ട്ടായതാണ് തീ പടരാന്‍ കാരണമായത്. ഈ സമയം ബസില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: